കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിനടുത്തു എം ജി റോഡില്‍ വീണ്ടും അപകടം.
അടുത്തിടെ അപകടത്തില്‍ ജീവനപഹരിച്ച അതേ സ്ഥലത്തു തന്നെ ഇന്നലെ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു.
രണ്ടുമാസം മുമ്പു ഇതേ സ്ഥലത്തുണ്ടായ അപകടത്തില്‍ വ്യാപാരിയായ ഹനീഫ മരണപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നു ജനരോഷമുയര്‍ന്നതോടെ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന പ്രഖ്യാപനവുമായി മുനിസിപ്പല്‍ അധികൃതരും ഭരണവിലാസം പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ പ്രഖ്യാപനത്തോടെ അവസാനിക്കുകയായിരുന്നെന്ന് അക്ഷേപമുണ്ട്. റോഡിന്റെ പരിമിതിയും വാഹനങ്ങളുടെ അമിത വര്‍ധനവും ജനങ്ങളില്‍ ഭീതി ഉയര്‍ത്തുന്നുണ്ട്.







