കാസർകോട്: എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് വെൽഫെയർ പാർട്ടി
ജില്ലാ പ്രസിഡന്റ് ടി കെ അഷ്‌റഫ് ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ ആരോപണവിധേയർ തുടർച്ചയായി വെറുതെ വിടപ്പെടുന്നത് ഗൗരവമായി കാണണമെന്നു അറിയിപ്പിൽ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തിലും പ്രോസിക്യൂഷന്റെ അലംഭാവത്തിലും
സംഭവിക്കുന്ന വീഴ്ചകളാണോ പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത് എന്ന് സമഗ്രമായി പരിശോധിക്കണം.ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും നിയമനടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണമെന്നു കൂട്ടിച്ചേർത്തു.







