ഷാര്‍ജ: കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു എ ഇ സംഘടനയായ ‘കൂട്ട’ത്തിന്റെ പതിനഞ്ചാം വാര്‍ഷികവും ഓണാഘോഷവും
‘കൂട്ടം സ്നേഹോത്സവം ‘2026 എന്ന പേരില്‍ ഒക്ടോബര്‍ 25ന് ഷാര്‍ജ ലുലു സെന്‍ട്രല്‍ മാളില്‍ നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് ബാലകൃഷ്ണന് തച്ചങ്ങാട് ഉദ്ഘാടനം ചെയ്യും. എ ആര് എന്‍ ന്യൂസ് ഹെഡ് ഷാബു കിളിത്തട്ടില്‍, കുണ്ടംകുഴി സ്കൂളിലെ മുന്‍ അധ്യാപകന് തമ്പാന് കെ മിയങ്ങാനം മുഖ്യാതിഥികളാകും. സംഘടനയുടെ അഞ്ചാമത്തെ സ്നേഹവീടിന്റെ പ്രഖ്യാപനം സ്നേഹോത്സവ വേദിയില്‍ നടക്കും. പ്രമുഖ ഗായകരമായ ബല്‍റാം കെ മോഹന്‍ ദാസ് ,നീലിമ, അമല ചാക്കോ, ഷിനു ചന്ദ്രന് എന്നിവര്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കും. ശ്യാംലാല്‍, സുധീര്‍ പറവൂര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
പ്രശസ്ത പുല്ലാങ്കുഴല്‍ കലാകാരന് പവി കെ കൃഷ്ണ ‘ഹരിമുരളീരവം’ എന്ന പേരില്‍ ഫ്യൂഷന്‍ സംഗീത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് ബിജു കൊട്ടിലയുടെ സംവിധാനത്തില്‍ കൂട്ടത്തിലെ അറുപതോളം കലാകാരന്മാര് അണിനിരക്കുന്ന ‘ഓര്‍മ്മകളിലേക്കൊരു ലോംഗ് ബെല്‍’ എന്ന നൃത്താവിഷ്ക്കാരം അരങ്ങേറും.








