കുമ്പള: സംസ്ഥാന അത്ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബംബ്രാണയിലെ മുഹമ്മദ് നിഹാലിനെ എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.
മുഹമ്മദ് നിഹാലിന്റെ വിജയം നാട്ടിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും വലിയ പ്രചോദനമാണെന്നു യോഗം അഭിപ്രായപ്പെട്ടു. കഠിനാധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവും കൈമുതലാക്കി മുന്നേറുന്ന നിഹാലിന്റെ നേട്ടം മറ്റുള്ളവർക്കും മാതൃകയാണെന്ന് യോഗംആശംസിച്ചു.
എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ, ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റഹ്മാൻ, ജോ. സെക്രട്ടറി സി.എം. അസീസ് പട്ട എന്നിവർ നിഹാലിന് ഉപഹാരം കൈമാറി.







