കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന് പരിധിയിലെ കാരക്കാട്ട് വീട്ടമ്മയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീധരന്റെ ഭാര്യ എം.ടി ശാരദ(65)യാണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി പത്തു മണിക്കും ഇന്നു രാവിലെ എട്ടു മണിക്കും ഇടയിലുള്ള സമയത്താണ് ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.ഏതോ മാനസിക വിഷമത്തില്‍ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







