ബേക്കൽ ബീച്ചിൽ ഒരേയൊരു ശുചിമുറി ; 10 രൂപയും കൊടുത്തു സന്ദർശകർ ക്യൂവിൽ

ബേക്കൽ : ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക- വിനോദസഞ്ചാര ഉത്സവങ്ങളിൽ ഒന്നായ “ബേക്കൽ ബീച്ച്”ഫെസ്റ്റിവലിന് ഒരുങ്ങുമ്പോൾ നിലവിലെ അടിസ്ഥാന സൗകര്യമില്ലായ്മ കൂടി കണക്കിലെടുക്കണമെന്ന് വിനോദ സഞ്ചാരികൾ പറയുന്നു.

ബേക്കൽ കോട്ടയേക്കാൾ ദിവസവും സന്ദർശകർ കൂടുതൽ എത്തുന്നത് ബീച്ചിലേക്കാണ്. ശനി,ഞായർ അവധി ദിവസങ്ങളിലും,മറ്റു പൊതു അവധി ദിവസങ്ങളിലും ബേക്കൽ ബീച്ചിൽ വലിയ തിരക്കാണ്. കുറേ ലഘു ഭക്ഷണശാലകളു ണ്ടെങ്കിലും ആവശ്യത്തിന് മൂത്രപ്പുരകളില്ലാത്തത് സന്ദർശകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.ഒരു ചെറിയ മൂത്രപ്പുര മാത്രമാണ് ഇപ്പോൾ ബീച്ചിലുള്ളത്. മൂത്രമൊഴിക്കാൻ പത്തു രൂപ ഈടാക്കുന്നുണ്ട്.എന്നാൽ സന്ദർശകർക്ക് മൂത്രപ്പുരയുടെ അപര്യാപ്തത കാരണം ഏറെനേരം ക്യൂ നിൽക്കേണ്ട അവസ്ഥയുണ്ടെന്ന് സന്ദർശകർ പറയുന്നു. ഫെസ്റ്റിന് മുമ്പ് ഇത്തരം അടിസ്ഥാന സൗകര്യ വികസനത്തിൽ അധികൃതരുടെ ശ്രദ്ധ വേണമെന്നാണ് വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞവർഷം ബേക്കൽ ഫെസ്റ്റിന് എം ജി ശ്രീകുമാർ അടക്കം ഗായകരെയൊക്കെ കൊണ്ട് വന്ന് പരിപാടി കെങ്കേമമാക്കിയിരുന്നു. വേടനുമെത്തിയിരുന്നു.എന്നാൽ പിന്നീട് പരിപാടിയുമായി ബന്ധപ്പെട്ട് ധൂർത്തും,അഴിമതി ആരോപണങ്ങളും ഉയർന്നു .വിറ്റ ടിക്കറ്റ് പോലും വ്യാജമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.ഈ വർഷം അത്തരത്തിൽ ആക്ഷേപമൊന്നും വരുത്താത്ത തരത്തിൽ കൂടുതൽ കാര്യക്ഷമതയോടെ കുറ്റമറ്റ രീതിയിൽ നടത്താനാണ് നടപടികൾ ആരംഭിച്ചിട്ടുള്ളതെന്ന് ഉദുമ എംഎൽഎ കെ നീലകണ്ഠൻ പറയുന്നു.ബിആർ ഡിസിയുടെ നേതൃത്വത്തിലാണ് എല്ലാവർഷവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് ബേക്കൽ ഫസ്റ്റ് നടത്തുന്നത്.ഇത് ബേക്കൽ നിവാസികളെ സംബന്ധിച്ചിടത്തോളം വലിയ ഉത്സവങ്ങളിലൊ ന്നാണ് .

ബിആർഡിസിക്ക് ജില്ലയിൽ നിലവിൽ നാഥനില്ലാത്ത അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രാവശ്യം നടത്തിപ്പ് ചുമതല സുതാര്യമാക്കാൻ ജില്ലാ കലക്ടറെ ഏൽപ്പിക്കാനും നീക്കമുണ്ട്.ടൂറിസം വകുപ്പ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്.മുൻ വർഷങ്ങളേക്കാൾ വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ബേക്കൽ ഫെസ്റ്റ് ഒരുക്കാനാണ് നടപടികൾ തുടങ്ങിയിട്ടുള്ളത്. സംഗീത നിശകൾ, നൃത്ത പരിപാടികൾ, വിവിധതരം റൈഡുകൾ, മലബാറിന്റെ നാടൻ ഭക്ഷണ വിഭവങ്ങൾ,വിദേശ വിഭവങ്ങൾ എല്ലാം കോർത്തിണക്കിയുള്ള ഫുഡ് ഫെസ്റ്റിവൽ അടക്കം ഫെസ്റ്റിൽ ഒരുക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനൊപ്പമുള്ള ഫോട്ടോ കാണിച്ച് ഭീഷണി: യുവതിയുടെ മാതാവിന്റെ 24 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കി; തിരികെ ചോദിച്ചപ്പോള്‍ കാറില്‍ തടഞ്ഞുവച്ച് അക്രമം, കാസര്‍കോട് സ്വദേശിക്കെതിരെ കേസ്, അമിതമായി ഗുളിക കഴിച്ച യുവതി ഗുരുതരനിലയില്‍
Scroll to top

You cannot copy content of this page