കരിന്തളം: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മിച്ച കുമ്പളപ്പള്ളി – മൂർഖൻ വള്ളി പാലം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. കിനാനുർ – കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിത അധ്യക്ഷത വഹിച്ചു.അസി. എൻജിനീയർ കെ ഉണ്ണി ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം ഡോ:സെറീന സലീം ,പരപ്പ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ ,പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർമാൻ എം സുരേന്ദ്രൻ ,പഞ്ചായത്തംഗം പി ലത, കയനി മോഹനൻ, മനോജ് തോമസ്,കെ വി ബാബു,കെ വിനോദ് ,പി കെ മാത്യൂ,കെ രാമനാഥൻ,ഷൈൻ ദാസ് ,വാർഡംഗം വി വി യശോദ , വി വി രാജമോഹനൻ പ്രസംഗിച്ചു.







