പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ് വാർഷിക നിറവിൽ; ജില്ലാതല മെഗാ സംഗമം പ്രൗഢമായി

മൊഗ്രാൽ:പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികാ ഘോഷത്തോടനുബന്ധിച്ച് നടന്ന ജില്ലാ തല മെഗാസംഗമം പ്രൗഢമായി. മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിൽ മൊഗ്രാൽ,കുമ്പള,പട്ട്ള, പള്ളിക്കര, തൃക്കരിപ്പൂർ,പടന്ന, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 500-വോളം പേർ പങ്കെടുത്തു.മെഗാ സംഗമത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം രാത്രി മൊഗ്രാലിലെ കലാകാരന്മാർ അണിനിരന്ന സംഗീത നിശയും നടന്നു.

ബുധനാഴ്ച രാവിലെ 6:45ന് നടന്ന വ്യായാമത്തിന് ക്യാപ്റ്റൻ സലാഹുദ്ദീൻ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ എം മാഹിൻ അധ്യക്ഷത വഹിച്ചു. ഏരിയ കോഡിനേറ്റർ ടി കെ ജാഫർ സ്വാഗതം പറഞ്ഞു.കോഡിനേറ്റർ റിയാസ് കരീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രാൻഡ് അംബാസിഡർ അറക്കൽ ബാവ, നോർത്ത് സോണൽ അസി:കോഡിനേറ്റർ നിയാസ് എകരൂർ,ഡോ: ഇസ്മായിൽ മുജദ്ദിദി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി,ബൽക്കീസ് എം ഗഫാർ,ജമീലാ-ഹസ്സൻ, ആയിശാ-റിയാസ്, നസീറാ-ഖാലിദ്,ഫസൽ ആശംസകൾ നേർന്നു .

മെക് 7 സംസ്ഥാന പ്രതിനിധികളായ പ്രസീനാ-സുരേഷ്, മുർഷിദ ,റൈന സൈനുദ്ദീൻ,മുസ്തഫ പെരുവണ്ടൂർ,ഡോ: ഷാഫി കളത്തിങ്കൽ, ഹമീദ് കോകൻചേരി, നാസർ പണ്ടിക്കാടൻ, ജില്ലാ കോഡിനേറ്റർമാരായ എൻ എ മുനീർ, അബ്ദുസ്സലാം പി വി,വ്യാപാരി യൂണിറ്റ് സെക്രട്ടറി സത്താർ,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,സാജിദ് മൗവ്വൽ,ടി എം ശുഹൈബ്,ടി കെ അൻവർ,എംജിഎ റഹ്മാൻ,മുഹമ്മദ് ,സന്നദ്ധ സംഘടനാ പ്രതിനിധികളായ എ എം സിദ്ധീഖ് റഹ്മാൻ,അൻവർ അഹ്മദ് എസ്,സെഡ് എ മൊഗ്രാൽ,ബദറുദ്ദീൻ ദിനാർ, ട്രെയിനർ എം എ അബൂബക്കർ സിദ്ദീഖ് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page