കുണിയയില്‍ തെരുവുനായ ശല്യം രൂക്ഷം; കൂട് തകര്‍ത്ത തെരുവുനായക്കൂട്ടം നിരവധി കോഴികളെ കൊന്നു

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഒന്നാം വാര്‍ഡായ കുണിയയില്‍ തെരുവുനായ ശല്യം അതിരൂക്ഷം. സ്‌കൂള്‍,മദ്രസ കുട്ടികള്‍ യാത്ര ചെയ്യുന്നത് ഭീതിയോടെ. ഇതിനിടയില്‍ കുണിയ, തെക്കേക്കുന്നില്‍ നാസറിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകര്‍ത്ത തെരുവുനായക്കൂട്ടം 18 കോഴികളെ കൊന്നു. അഞ്ചു പൂവന്‍കോഴികളെയും പത്തോളം പിടക്കോഴികളെയും കുഞ്ഞുങ്ങളെയുമാണ് കൊന്നത്. നാലു കോഴികളെ തെരുവുനായകള്‍ കടിച്ചുകൊണ്ടു പോയതായി വീട്ടുകാര്‍ പറഞ്ഞു. ഇന്ന് (വ്യാഴം) രാവിലെയാണ് കോഴികളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു.കുണിയ വാര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെയുണ്ട്. …

12 വർഷത്തെ നരേന്ദ്ര മോദി ഭരണം : രാജ്യത്തെ വികസന സുവർണകാലം:കെ. ശ്രീകാന്ത്

കാസർകോട് : മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണം രാജ്യത്തെ വികസനരംഗത്തെ സുവർണ്ണകാലമാണെന്ന് ബിജെപി മേഖല പ്രസിഡന്റ്‌ കെ ശ്രീകാന്ത് പറഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനപ്രദമായ വികസന മാതൃകകൾ സൃഷ്ടിക്കാൻ മോദി സർക്കാരിന് കഴിഞ്ഞെന്നു കാസർകോട്ട് വാർത്താസമ്മേളന ത്തിൽ അദ്ദേഹം പറഞ്ഞു.യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിനു കേരളത്തിന് ലഭിച്ചത് 372 കോടി രൂപ ആയിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽകേന്ദ്ര സർക്കാർ 3,042 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം 100 ശതമാനം …

ചെട്ടുംകുഴിയിലെ തുർക്കി അബ്ദുള്ള അന്തരിച്ചു

കാസർകോട്:ചെട്ടുംകുഴിയിലെ അബ്ദുള്ള തുർക്കി (78) അന്തരിച്ചു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: കദീജ.മക്കൾ: ശരീഫ് (ദുബൈ), റഹീം (ചാലക്കുന്ന്), മുസ്തഫ (ചെട്ടുംകുഴി).മരുമക്കൾ: ആയിഷ, ഫൗസിയ, നുസ്രിയ.സഹോദരങ്ങൾ. പരേതരായ ഇസ്‌മായിൽ ( പുളിക്കൂർ)അബ്ദുൽ റഹ്‌മാൻ(റഹ്‌മത്ത് നഗർ) ഖദീജ(പുത്തൂർ) ആസിയമ്മ(പുളിക്കൂർ) നെബീസ(മഞ്ചത്തട്ക്ക) മറിയമ്മ(കമ്പാർ ) ആയിഷ(പട്ള).

കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ പുരുഷോത്തമൻ അന്തരിച്ചു

കാസർകോട് : കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ആശ ഹോട്ടൽ ഉടമ പുരുഷോത്തമൻ (85) അന്തരിച്ചു. നുള്ളിപ്പാടി തളങ്കര ക്ലസ്റ്റർ സൗപർണിക നിവാസിലായിരുന്നു താമസം. ഭാര്യ: ലളിത, മക്കൾ : ഉമേഷ്‌ (ആശ ഹോട്ടൽ), ദിനേശ് ( ഗൾഫ് ),ആശ , പരേതയായ ഉഷ , മരുമക്കൾ : മേഘന , ഉഷ , മനോഹരൻ , ശ്രീകുമാർ , സഹോദരങ്ങൾ : ലീല , ബാലകൃഷ്ണൻ , രാഘവൻ ,നവീൻ , രാധ ,ഭാഗ്യശ്രീ , …

കാട്ടുപോത്തിറങ്ങിയെന്ന പ്രചരണം പുല്ലൂരിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി; സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

കാസര്‍കോട്: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിപുരം, പുല്ലൂര്‍ നിവാസികള്‍ ഇന്ന് രാവിലെ ഉണര്‍ന്നത് നാട്ടില്‍ രണ്ടു കാട്ടുപോത്തുകള്‍ ഇറങ്ങിയെന്ന വാര്‍ത്ത കേട്ടാണ്. പുല്ലൂര്‍ പഴയ പാലം വഴി വെള്ളിക്കോത്ത് ഭാഗത്ത് നിന്നാണ് കാട്ടുപോത്തുകളെത്തിയതെന്നാണ് പ്രചാരണം ഉണ്ടായത്. പോത്തുകള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നാടെങ്ങും പരിഭ്രാന്തി പടര്‍ന്നു.പുല്ലൂര്‍ പാലത്തില്‍ നിന്നു ദേശീയ പാതയില്‍ കയറിയ പോത്തുകള്‍ പടിഞ്ഞാറ്റയില്‍ തറവാട് വളപ്പിലെത്തി. ആള്‍ക്കാര്‍ ഓടിക്കൂടിയതോടെ പോത്തുകള്‍ മതിലുകൾ ചാടി കടന്ന് നിരവധി വീട്ടുവളപ്പുകള്‍ വഴി കണ്ണാങ്കോട്ടേക്കു കടന്നു. …

പകര്‍ച്ചവ്യാധികള്‍ പടരുന്നു; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ, തീരുമാനംപ്രതിരോധം പാളിയതോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ച സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ആയിരിക്കും ഡ്രൈ ഡേ ആചരിക്കുക. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനാണ് നിര്‍ദ്ദേശം നല്‍കിയത്.മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പോരായ്മ കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ തീരുമാനിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചു.

വാഴക്കുല വെട്ടുന്നതിനിടയില്‍ ഏണിയില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു

കണ്ണൂര്‍: വാഴക്കുല വെട്ടുന്നതിനിടെ ഏണിയില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. പാനൂര്‍, മേലെ ചമ്പാട്ടെ ബൈത്തുല്‍ അമീനിലിലെ പിഎം അസീസ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. വാഴയില്‍ ഏണി ചാരിവച്ച് കുല വെട്ടുന്നതിനിടയിലാണ് അപകടം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പടുപ്പ് കനിവ്: കെ.ടി സുകുമാരന്‍ പ്രസി., കെഎന്‍ രാധാകൃഷ്ണന്‍ സെക്ര.

ബന്തടുക്ക: പടുപ്പ് കനിവ് പാലിയേറ്റീവ് ക്ലസ്റ്റര്‍ ഭാരവാഹികളായ കെ.ടി സുകുമാരന്‍ (പ്രസി.), ശാരിക പ്രഭാകര്‍ (വൈസ് പ്രസി.), കെഎന്‍ രാധാകൃഷ്ണന്‍ (സെക്ര.), ഇബ്രാഹിം ജെഡിയാര്‍ (ജോ.സെക്ര.), ശ്രീജ മക്കട്ടി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പു യോഗത്തില്‍ ഇബ്രാഹിം ആധ്യക്ഷ്യം വഹിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തു പ്രസിഡണ്ട് കെ. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി കെ.എന്‍ രാജന്‍, ഷമീര്‍ കുമ്പക്കോട്, സഞ്ജുഅഗസ്റ്റിന്‍, കെ. സുധീഷ്, മധു ആനക്കല്ല്, വേണു, കെഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ് അന്തരിച്ചു

ബന്തിയോട്: ഫിര്‍ദൗസ് ബസ് കണ്ടക്ടര്‍ യൂസഫ് സാഹിബ്(65) അന്തരിച്ചു. മൊഗ്രാല്‍ സ്വദേശിയും ബന്തിയോട് അടുക്കയില്‍ താമസക്കാരനുമാണ്.ഭാര്യ: സാറ. മക്കള്‍: ഷെയ്ക്ക് മുഹമ്മദ് സിയാന്‍, സന, ഫാത്തിമ.മരുമകള്‍: മുനീസ മഞ്ചേശ്വരം. സഹോദരിമാര്‍: ഖൈറുന്നിസ, ആസ്യ, ഖു ര്‍ഷിദ, ബദ്രുന്നിസ.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മീലാദ് നഗര്‍ മീലാദ് കമ്മിറ്റി അനുശോചിച്ചു.

നിധിന്‍രാജ് കാസര്‍കോട് പൊലീസ് ചീഫായി ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി നിധിന്‍ രാജ് ചുമതലയേറ്റു. ജില്ലക്കാരനായ ഇദ്ദേഹം കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയാണ്. ജില്ലാ പൊലീസ് ചീഫായിരുന്ന വിജയഭാരത് റെഡ്ഡിയെ കണ്ണൂരിലേക്കു സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹം എസ് പി നിധിന്‍ രാജിനെ സ്വീകരിച്ചു ചുമതല കൈമാറി.തിരുവനന്തപുരം അസി. കമ്മീഷണര്‍, കോഴിക്കോട് റൂറല്‍ എസ് പി എന്നീ നിലകളിലും നിധിന്‍രാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് ഐ പി എസ് ലഭിച്ചത്.

പി എം ശ്രീ പദ്ധതി: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍ ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയില്‍ ഒപ്പിട്ട ഇടതു സര്‍ക്കാര്‍ പണം പറ്റിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പി എം ശ്രീ പദ്ധതിയില്‍ നിന്നു ഇടതു സര്‍ക്കാര്‍പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുയാണെന്നും ശിവന്‍ കുട്ടി പറഞ്ഞു.ഇടതു സര്‍ക്കാര്‍ ഒപ്പിട്ട പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും മുന്‍ …

അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, പാണ്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളച്ചേരിയിലെ പ്രവാസി ശശിയുടെ മകന്‍ ഗോകുല്‍ (17)ആണ് മരിച്ചത്. പാണ്ടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് ഗോകുലിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവ സമയത്ത് മാതാവ് ധന്യയും ഗോകുലും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഏക സഹോദരി ഗോപിക മംഗ്‌ളൂരുവിലെ വിദ്യാര്‍ത്ഥിനിയാണ്. …

പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാർ; തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതര്‍; പുനഃപരിശോധനയെകുറിച്ച് പഠിക്കാന്‍ ഉപസമിതി: മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ഇടതു സർക്കാരാണെന്നുo ഫണ്ട് കൈ പറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു . മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. പദ്ധതിയിൽ തുടരണമോയെന്നു പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, റോജി എം ജോണ്‍, പിസി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.ഇടത് സര്‍ക്കാരാണ് പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കരാര്‍ മരവിപ്പിച്ചുവെന്നു ഇടതുമുന്നണി …

ചൈന : കേട്ടറിഞ്ഞതും; കണ്ടറിഞ്ഞതും ….

കൊടക്കാട് നാരായണൻ ചൈന: കേട്ടറിഞ്ഞ നാട്ടിൽ നിന്ന് കണ്ടറിഞ്ഞ രാജ്യത്തിലേക്ക്ഒരു മലയാളി യാത്രികന്റെ ഷാങ്ഹായ് – ബീജിംഗ് – ഷിയാൻ – ഷാങ്ജിയാജി അനുഭവങ്ങൾ.ചൈനയെക്കുറിച്ച് ലോക മലയാളികൾ കേട്ടറിഞ്ഞത് പലതുമാണ്. ജനസംഖ്യയുടെ മഹാസമുദ്രം, അതിവേഗ വികസനം, കർശനമായ ഭരണസംവിധാനം, ലോകത്തെ വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യ, പുരാതന സംസ്കാരത്തിന്റെ പാരമ്പര്യം, അത്ഭുത നിർമാണങ്ങൾ, വ്യത്യസ്തമായ ഭക്ഷണരീതികൾ – ഇതൊക്കെയാണ് നമ്മുടെ മനസ്സിലെ ചൈനയുടെ ചിത്രം.എന്നാൽ യാത്രാനന്ദ ട്രാവൽ ഫ്യൂഷൻ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിൽ ഒരു ടൂറിസ്റ്റ് യാത്രികനായി ചൈനയുടെ …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; മടിക്കൈ ,ആലയിലെ 43കാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. 39കാരി നല്‍കിയ പരാതിയില്‍ മടിക്കൈ,ആലയില്‍ സ്വദേശി ശ്രീജിത്തി(42)നെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. പരാതിക്കാരിയുമായി ശ്രീജിത്ത് നേരത്തെ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. അതിനു ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു; വീട്ടുടമയെയും ഭാര്യയെയും ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ചതിനും കേസ്

കാസര്‍കോട്: ബോവിക്കാനം, ബാലനടുക്കത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ബോവിക്കാനത്തെ മുഹമ്മദ് റഫീഖി (29)ന്റെ പരാതിയില്‍ ബാലനടുക്കത്തെ മുഹമ്മദ് അഷ്‌റഫ്, ഫാരിസ്, അഷ്‌റഫ്, കുട്ടാപ്പി കണ്ടാലറിയാവുന്ന മറ്റു ഏതാനും പേര്‍ക്കെതിരെയാണ് കേസ്.അതേ സമയം വീട്ടില്‍ അതിക്രമിച്ചു കയറി ഹെൽമെറ്റ് കൊണ്ട് മുഖത്ത് അടിച്ചതിന് മുഹമ്മദ് അഷ്‌റഫിന്റെയും ഭാര്യ മിസ്രിയ്യയുടെയും പരാതിയില്‍ മുഹമ്മദ് റഫീഖിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.മുഹമ്മദ് റഫീഖിനെ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. …

കടവരാന്തയില്‍ കിടക്കുകയായിരുന്ന രണ്ടു പശുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയി; സംഭവം നീര്‍ച്ചാല്‍, കന്യപ്പാടിയില്‍

കാസര്‍കോട്: കടവരാന്തയില്‍ കിടക്കുകയായിരുന്ന പശുക്കളെ കാറില്‍ കടത്തിക്കൊണ്ടു പോയതായി പരാതി. കന്യപ്പാടി റഹ്‌മത്ത് മന്‍സിലിലെ കെഎം മുഹമ്മദിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്നു പേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഇന്നലെ (ചൊവ്വ) പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. വീടിനു സമീപത്തു കടവരാന്തയിലാണ് രാത്രി കാലങ്ങളില്‍ പശുക്കള്‍ കിടക്കാറ്. ഇക്കാര്യം മനസ്സിലാക്കിയ മോഷണസംഘം രാത്രിയിലെത്തി സൈലോ കാറില്‍ കടത്തിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു

കാസര്‍കോട്: ഹജ്ജിനു പോയ ഭാര്യ തിരിച്ചെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് അന്തരിച്ചു. പൈവളിഗെ, സുബ്ബയ്യക്കട്ട കൂടാല്‍മേര്‍ക്കളയിലെ അബൂബക്കര്‍ (70)ആണ് ഇന്നലെ (ചൊവ്വ) സന്ധ്യയോടെ അന്തരിച്ചത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ‘ഗള്‍ഫ് ന്യൂസി’ ല്‍ ജീവനക്കാരനായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അറിയപ്പെടുന്ന കൈമുട്ട് പാട്ടുകലാകാരന്‍ കൂടിയായിരുന്നു അബൂബക്കര്‍. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോയിരുന്ന ഭാര്യ ആയിഷാബി ഇന്നലെ രാത്രിയിലാണ് തിരിച്ചെത്തിയത്. മക്കള്‍: ഫാരിസ്, ഖലീല്‍, സുഹ്‌റ, റുഖിയ.