യൂട്യൂബര്‍ കാദര്‍ കരിപ്പൊടിക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിഷേധിച്ചു

കാസര്‍കോട്: യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു വെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന കാസര്‍കോട് അണങ്കൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ എന്ന കാദര്‍ കരിപ്പൊടിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും രണ്ടു ക്രിമിനല്‍ കേസുകളില്‍ ജാമ്യമില്ലാ വാറന്റും നിലവിലുള്ള, കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുന്നയാള്‍ക്ക് ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ആവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതി ഒരു സ്ഥിരം കുറ്റവാളിയും സമൂഹത്തിന് ഭീഷണിയുമാണെന്ന് പരാതിക്കാരനായ അബ്ദുല്‍ അഹദിന് വേണ്ടി ഹാജരായ അഡ്വ.നിഖില്‍ നാരായണന്‍ കോടതിയില്‍ വാദിച്ചു. നേരത്തെ കാസര്‍കോട് ജില്ലാ കോടതിയും കാദര്‍ അടക്കം രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിലവില്‍ പൊലീസില്‍ കീഴടങ്ങിയ രണ്ടാം പ്രതി റിമാന്‍ഡില്‍ ആണ്.
ജില്ലയിലും ഹൈക്കോടതിയിലും ഇരക്ക് വേണ്ടി ഹാജരായതു അഡ്വ. നിഖില്‍ നാരായണനാണ്. പ്രസ്തുത കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും സമൂഹത്തിന് ഭീഷണിയാകുന്ന ഒരു ക്രിമിനലുകളെയും വളരാന്‍ അനുവദിക്കില്ല എന്നും അഡ്വ. നിഖില്‍ നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസം 27 ന് അണങ്കൂര്‍ ചോപ്പാടി റെസ്റ്റോറന്റിന് സമീപം വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page