കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, ശക്തിനഗറില്‍ ഓട്ടോയ്ക്ക് തീയിട്ടു. വെള്ളിക്കോത്ത് സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. ബാലകൃഷ്ണന്റെ ഭാര്യയും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു മുന്നിലാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







