കാസർകോട്: കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’ എന്ന വിഷയത്തിൽ കാഞ്ഞങ്ങാട്ട് സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു പനത്തടി ഏരിയ സെക്രട്ടറി മനോജ് കുമാർ ബാനം അധ്യക്ഷത വഹിച്ചു.
നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശശി രാവണീശ്വരം, കെ ജി സജീവൻ, ബാലകൃഷ്ണൻ കാലിക്കടവ്, എം. ശോഭന സംസാരിച്ചു. ഏരിയ സെക്രട്ടറി പി ദാമോദരൻ സ്വാഗതം പറഞ്ഞു.
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ആഗസ്റ്റ് 16, 17 തീയതികളിൽ കാസർകോട്ട് നടക്കും.







