കാസര്‍കോട്: കടയിലേയ്ക്ക് ജോലിക്കു പോയ 19കാരിയെ കാണാതായതായി പരാതി. സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൈവളിഗെ, ആസാദ് നഗര്‍ സ്വദേശിനിയായ ഫാത്തിമത്ത് മക്‌നാസിനെയാണ് കാണാതായത്.
ഉപ്പളയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്. പതിവുപോലെ ഇന്നലെ (ബുധന്‍) രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു യുവതി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







