ബലാത്സംഗത്തിനു ഇരയായ 21 കാരി പ്രസവിച്ചു; 40കാരനെതിരെ കേസ്

കാസര്‍കോട്: ബലാത്സംഗത്തിനു ഇരയായ യുവതി പ്രസവിച്ചു. ഇതേ തുടര്‍ന്ന് 40 കാരനായ ചന്ദ്രു എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 21 കാരിയാണ് ബലാത്സംഗത്തിനു ഇരയായത്. ഭയം കാരണം യുവതി സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. പൂര്‍ണ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നാണത്രെ യുവാവിന്റെ നിലപാട്.പ്രതിയെ …

പള്ളിക്കര മേല്‍പ്പാലം തുറന്നു; ഗതാഗത കുരുക്കിന് ശമനം, യാത്രക്കാര്‍ ആശ്വാസത്തില്‍

കാസര്‍കോട്: അറ്റകുറ്റ പണിക്കായി അടച്ചിട്ടിരുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേല്‍പ്പാലം തുറന്നു. ഇന്ന് (ബുധന്‍) രാവിലെയാണ് പാലം തുറന്നു കൊടുത്തത്. ഇതോടെ ദിവസങ്ങളായി അനുഭവിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാര്‍. മേല്‍പ്പാലത്തില്‍ ഘടിപ്പിച്ചിട്ടുള്ള ആറ് എക്‌സ് പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റുന്നതിനായാണ് സെപ്തംബര്‍ ഒന്നിന് പാലം അടച്ചത്. ഒക്ടോബര്‍ 10 വരെ പാലം അടച്ചിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. അതിന് മുമ്പ് തന്നെ പാലം തുറന്നതിലുള്ള ആശ്വാസത്തിലാണ് യാത്രക്കാര്‍. പാലം അടച്ചിട്ടതിനാല്‍ ഇരു ഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ ബേക്കല്‍-മൗവ്വല്‍-പള്ളിക്കര …

നീലേശ്വരം പള്ളിക്കര കനത്താട്ടിലെ എം. വിജയകുമാര്‍ അന്തരിച്ചു

നീലേശ്വരം: പള്ളിക്കര കനത്താട്ടിലെ മാട്ടുമ്മല്‍ വിജയകുമാര്‍ (74) അന്തരിച്ചു. ഭാര്യ: പരേതയായ സ്വര്‍ണ ലത. മക്കള്‍: അനു, പ്രിയ (അധ്യാപിക, സെന്റ് ആന്‍സ് എ.യു.പി. സ്‌കൂള്‍). മരുമക്കള്‍: രതീഷ് ആലന്തട്ട, സി. എച്ച്. ഷിനോജ് (പള്ളിക്കര പഞ്ചായത്ത് ജീവനക്കാരന്‍). സഹോദരങ്ങള്‍: ബാബു(പള്ളിക്കര), സതി, ഗീത, മുരളി(മൂവരും ചെന്നൈ).

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകി; ജീവനക്കാരെ കയ്യേറ്റം ചെയ്തു, ബൈക്ക് തള്ളിയിട്ടു, യുവാവിനെതിരെ കേസ്

കാസര്‍കോട്: വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയെന്ന് ആരോപിച്ച് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതി. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ലൈന്‍മാന്‍ പേരോല്‍, അങ്കക്കളരിയിലെ കെ.രാജീവന്‍ (42) നല്‍കിയ പരാതിയില്‍ അജാനൂര്‍, പള്ളോട്ടെ കുട്ടന്‍ എന്ന ആള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളോട്ടെ 1264 കണ്‍സ്യൂമര്‍ നമ്പറിലുള്ള വൈദ്യുതി തകരാര്‍ പരിഹരിക്കാനാണ് ലൈന്‍മാനായ രാജീവനും വര്‍ക്കറായ സുരേഷും ബൈക്കില്‍ എത്തിയത്. തകരാര്‍ പരിഹരിച്ചു കഴിഞ്ഞുടനെ കുട്ടന്‍, പരാതിക്കാരനെയും സഹപ്രവര്‍ത്തകനെയും അസഭ്യം പറഞ്ഞ ശേഷം ആക്രമിക്കുകയും …

വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 21കാരി തിരിച്ചെത്തിയില്ല; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി. മഞ്ചേശ്വരം,കുഞ്ചത്തൂര്‍, ബിഎസ് നഗറിലെ ബപ്പന്‍ കുഞ്ഞിയുടെ മകള്‍ ഫാത്തിമത്ത് അഫ്രീന(24) യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫാത്തിമത്ത് അഫ്രീന വീട്ടില്‍ നിന്നു ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രാര്‍ത്ഥനകള്‍ വിഫലമായി; വീക്ഷ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: ഒരു നാടിന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍ വിഫലമായി. ന്യൂമോണിയ ബാധിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു. മഞ്ചേശ്വരം, ദേരംപള്ളത്തെ ലോകേഷിന്റെ മകള്‍ എം.വീക്ഷ (5)യാണ് മരിച്ചത്. മഞ്ചേശ്വരം എസ്‌ഐടി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായിരുന്നു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് വീക്ഷയെ ഡോക്ടറെ കാണിച്ചത്. പരിശോധനയില്‍ ന്യൂമോണിയയാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചത്തെ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപയാണ് ചെലവായത്. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനു നാട്ടുകാരും മുന്നിട്ടിറങ്ങിയിരുന്നു. …

മുസ്ലിം ലീഗില്‍ വന്‍ അഴിച്ചു പണി;മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ജില്ലാ പ്രസിഡണ്ട്; പിഎം മുനീര്‍ ഹാജി ജന.സെക്രട്ടറി, കെഇഎ ബക്കര്‍ ട്രഷറര്‍

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി മുന്‍ എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറിയായി പിഎം മുനീര്‍ ഹാജിയെയും ട്രഷററായി പള്ളിക്കരയിലെ കെഇഎ ബക്കറിനെയും പ്രഖ്യാപിച്ചു. കെഎം അബ്ദുല്‍ റഹ്‌മാന്‍, വി.കെ ബാവ (തൃക്കരിപ്പൂര്‍) എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാര്‍. അഷ്‌റഫ് എടനീരിനെ ജില്ലാ സെക്രട്ടറിയായും പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതിനെ …

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

പയ്യന്നൂര്‍: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. തളിപ്പറമ്പ്, പടപ്പേങ്ങാട്ടെ കേബിള്‍ ഓപ്പറേറ്റര്‍ കാടന്‍ വീട്ടില്‍ കെ. രാജേഷിന്റെ ഭാര്യ പഴയ്ക്കല്‍ വീട്ടില്‍ പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് പ്രവീണ വീട്ടില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ഇന്നലെ (ചൊവ്വ) രാത്രി ഒന്‍പതു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

ആദൂർ , പാണ്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ , പാണ്ടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ , ഉയിത്തടുക്ക മായിലാംകോട്ട ഹൗസിലെ അറബിയുടെ മകൻ നൗഫൽ (30) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാത്രി ഏഴര മണിയോടെ പാണ്ടി, ബളവന്തടുക്കയിലാണ് അപകടം. ബന്ധുവീട്ടിൽ എത്തിയതായിരുന്നു നൗഫൽ. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ഒരു ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുഹ്റ . രണ്ടു മക്കളുണ്ട്.

കോൺക്രീറ്റ് ജോലിക്കാരൻ കിണറിന്റെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: കോൺക്രീറ്റ് ജോലിക്കാരനെ കിണറിന്റെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബങ്കര മഞ്ചേശ്വരത്തെ കേശവ (63) യാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: മഞ്ജുള. മക്കൾ: ചിതേഷ് കുമാർ ,നിധീഷ് , തേജസ്വിനി. സഹോദരങ്ങൾ: വിശ്വനാഥ, ശശികല, ശകുന്തള.

പെർവാഡ് കെ കെ റോഡിലെ ഹുസൈനാർ അന്തരിച്ചു

മൊഗ്രാൽ: മൊഗ്രാൽ ഗ്രാമത്തിലെ ആദ്യകാല വ്യാപാരിയും, പെർവാഡ് കെ കെ റോഡിലെ താമസക്കാരനുമായ ഹുസൈനാർ (68) എന്ന ഉച്ചുച്ച അന്തരിച്ചു.ഭാര്യ:ആയിഷ.മക്കൾ: റാഷിദ്,നാസർ, റസീന,മിസ്രിയ,റിയാന,രിസാന.മരുമക്കൾ:സദാഫ്, ഇക്ബാൽ, നൗഫൽ (ഖുത്ത്ബി നഗർ, മൊഗ്രാൽ) നിസ്സാം(ബദിയ ടുക്ക),സഫ്റീന(പച്ചമ്പള).സഹോദരങ്ങൾ: ഇബ്രാഹിം,അബ്ദുൽ റഹ്മാൻ,ഫാത്തിമ, ആയിഷ,പരേതനായ അബ്ദുള്ള. കബറടക്കം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ . നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

നീലേശ്വരത്തെ ആകാശപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ അപവാദ പ്രചരണം:സാഗർ ചാത്തമത്ത്

നീലേശ്വരം :ഹൈവേ വികസത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്നും ബിജെപിക്കെതിരെ നടക്കുന്ന അനാവശ്യ അപവാദപ്രചരത്തെ ബിജെപി മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത് പരിഹസിച്ചു. നീലേശ്വരത്തെ ജനങ്ങൾ ദേശീയപാത വികസനവുമായിബന്ധപ്പെട്ടു അഭിമുഖീക രിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി സർവ്വകക്ഷി സംഘം ഡൽഹിയിൽ ചെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ ക്രമീകരിച്ചുകൊണ്ട് നീലേശ്വരത്തെ പുഴക്ക് പുതിയ പാലം ഉൾപ്പെടെ ആവശ്യങ്ങൾ കേന്ദ്രത്തിൽ …

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജെപിയിലെ ആര്‍ സുഗതനെതിരെയുള്ള കാപ്പാ കേസ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലിലായിരുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടു കോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെയുള്ള കാപ്പ കേസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.കോടതി നടപടി ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് വലിയ ആശ്വാസമായിട്ടുണ്ട്.സുഗതനെതിരെയുള്ള കാപ്പ കേസ് റദ്ദാക്കണമെന്ന് സുഗതന്റെ ഭാര്യ അശ്വതിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നു പരാതിക്കാരി വാദിച്ചു. കാപ്പ കേസില്‍ …

രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണം; ജില്ലാ പൊലീസ് മേധാവിക്ക് സി പി എം നിവേദനം നല്‍കി

കാസര്‍കോട്: കുമ്പള പൊലീസ് പരിധിയില്‍ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം, ജില്ലാ പൊലീസ് മേധാവിക്കു നിവേദനം നല്‍കി. സി പി എം കൂടാല്‍ മേര്‍ക്കള ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി എ ബഷീറാണ് നിവേദനം നല്‍കിയത്. പെര്‍മുദെയില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു നേരെ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായഅക്രമം ഉണ്ടായ സാഹചര്യത്തിലാണ് സി പി എം നിവേദനം നല്‍കിയത്. ലഹരി സംഘങ്ങള്‍ക്കെതിരെയും ഇവര്‍ക്കു താവളം ഒരുക്കുന്ന തട്ടുകടകള്‍ക്കുമെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് നിവേദനത്തില്‍ …

ഗാന്ധിജയന്തി വാരാഘോഷം; ക്വിസ് മത്സരം എട്ടിന്

കാസര്‍കോട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവരം പൊതുജന സമ്പര്‍ക്ക വകുപ്പ് ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രാവിലെ 10.30 ന് ഹൈസ്‌കൂള്‍ വിഭാഗം മത്സരവും ഉച്ചയ്ക്ക് രണ്ടിന് കോളേജ് വിഭാഗം മത്സരവും നടക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് പേര്‍ അടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ [email protected] എന്ന ഇ മെയില്‍ രജിസ്റ്റര്‍ ചെയ്യണം. …

3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി

കാസർകോട് : 3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക് മന്ത്രി കെ എം ഷാജി ഉദ്‌ഘാടനം ചെയ്തു .ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ഓഫീസ് , ലബോറട്ടികള്‍, ഐ.ടി സംവിധാനങ്ങള്‍, ശുചിമുറികള്‍ എന്നിവ കെട്ടിടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട് . 32,000 ലിറ്റര്‍ ശേഷിയുള്ള മഴവെ ള്ള സംഭരണിയും 1000 ലിറ്റര്‍ ശേഷിയുള്ള അഗ്നിശമന ടാങ്കും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കിഫ്ബിയുടെ ധനസഹായത്തോടെ കിലയും എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് കെട്ടിടം നിർമ്മിച്ചത്. വിദ്യാഭ്യാസത്തിന്റെ ആത്മാവ് …

റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്നു കടത്ത്; സൂത്രധാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റില്‍. കണ്ണൂര്‍, തെക്കീ ബസാര്‍, കക്കാട്, റോഡില്‍ റാബിയ മഹലിലെ എം നിസാമി (41)നെയാണ് കണ്ണൂര്‍ ടൗണ്‍ സി ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവിലെ ശ്രീ വെങ്കിടേശ്വര സ്വാമി നിലയത്തില്‍ നിന്നാണ് ഇയാളെ പൊലീസ് അതിസമര്‍ത്ഥമായി അറസ്റ്റു ചെയ്തത്.റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 20.5 ഗ്രാം എം ഡി എം എയുമായി പിണറായി, പുത്തന്‍ക്കണ്ടം സ്വദേശിയായഎ.ഫൈസലി (33)നെ ആഗസ്റ്റ് 26ന് …

ജില്ലാ പൊലീസ് മേധാവി പി.നിധിൻ രാജ് പരവനടുക്കം സ്നേഹാലയം സന്ദർശിച്ചു

കാസർകോട്:ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് പരവനടുക്കം സ്നേഹാലയം സന്ദർശിച്ചു.സ്നേഹാലയത്തിൽ നടന്ന സ്നേഹ സായന്തനം പരിപാടി അദ്ദേഹം ഉൽഘാടനം ചെയ്തു.മെർച്ചന്റ്സ് വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി കമറുന്നീസ കടവത്ത് അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തക സുഹറ അഷ്‌റഫ് ,മെർച്ചന്റ്സ് വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സുചിത്ര പിള്ള പ്രസംഗിച്ചു. സ്നേഹാലയം സൂപ്രണ്ട് എസ് .എസ് അരുൺ സ്വാഗതവും മാട്രൻ സുനിത നന്ദിയും പറഞ്ഞു.തുടർന്ന് അന്തേവാസികൾക്ക് ജില്ലാ പൊലീസ് മേധാവി യുടെ നേതൃത്വത്തിൽ മധുരപലഹാര …