അവധിക്ക് നാട്ടിലെത്തിയ ബേക്കല്‍,ചിറമ്മല്‍ സ്വദേശി അസുഖം മൂലം മരിച്ചു

കാസര്‍കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ബേക്കല്‍, ചിറമ്മലിലെ കസ്തൂരിവളപ്പില്‍ സുരേശന്‍ (53) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്നു നാട്ടിലെത്തിയത്. പരേതരായ കോരന്റെയും കുഞ്ഞാതയുടെയും മകനാണ്.
ഭാര്യ: ദിവ്യ (പെരിയ). മകന്‍: ആദര്‍ശ് (പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ചന്ദ്രന്‍, ബാലകൃഷ്ണന്‍ (ഇരുവരും ദുബായ്), ഭാനുകുഞ്ഞിക്കണ്ണന്‍(ചേറ്റുകുണ്ട്), പുഷ്പ ബാലന്‍ (രാവണേശ്വരം).
സംസ്‌കാരം നാളെ രാവിലെ 10ന് മലാംകുന്ന് സമുദായ ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page