കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച ശേഷം യുവാവ് പുഴയില്‍ ചാടി മരിച്ചു. എറണാകുളം കളമശ്ശേരിയിലെ ആന്റണി ഡാനിയേല്‍ (25) ആണ് ജീവനൊടുക്കിയത്. ഇന്ന് (വ്യാഴം) രാവിലെ മഞ്ഞുമ്മലിലാണ് സംഭവം.
ചെറുപ്പക്കാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ തന്നെ ഇപ്പോഴും മാനസികമായി വേട്ടയാടുന്നുവെന്നു സുഹൃത്തുക്കള്‍ മാത്രം ഉള്‍പ്പെടുന്ന സ്വകാര്യ അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറയുന്നു. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നടക്കിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.








