പയ്യന്നൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരികളായ രണ്ടു പെണ്‍കുട്ടികളെ ഒരേദിവസം പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെതിരെ തളിപ്പറമ്പില്‍ രണ്ട് പോക്‌സോ കേസുകള്‍. കൂവേരി, തിശുങ്കുളത്തെ കോലോത്തു വളപ്പില്‍ അനുരാജി (23)നെതിരെയാണ് കേസുള്ളതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തിരുവനന്തപുരം, പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ പെണ്‍കുട്ടിളെ പീഡിപ്പിച്ച കേസില്‍ അനുരാജിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്.
രണ്ടു വിദ്യാര്‍ത്ഥിനികളെയും ഒരേ ദിവസമാണ് അനുരാജ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കണ്ണൂരില്‍ നിന്നു ട്രെയിന്‍ കയറി തിരുവനന്തപുരം, പോത്തന്‍ കോട്ടെത്തിയ അനുരാജ് പെൺകുട്ടിയുടെ വീട്ടില്‍മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പീഡിപ്പിച്ചത്. രാത്രിയില്‍ വീട്ടുകാരെല്ലാം ഉറങ്ങിയെന്നു ഉറപ്പാക്കിയ ശേഷമാണ് അനുരാജ് സുരക്ഷിതമായി സ്ഥലം വിട്ടത്. സമാനരീതിയിലാണ് പെണ്‍കുട്ടിയുടെ 14 വയസുള്ള സുഹൃത്തിനെയും പീഡനത്തിനു ഇരയാക്കിയത്. ഇരുവരുടെയും നഗ്ന ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തിരുന്നു.തിരുവനന്തപുരത്തു നിന്നും മടങ്ങിയ ശേഷം രണ്ടു പെണ്‍കുട്ടികളുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ട് അനുരാജ് ബ്ലോക്ക് ചെയ്തു. ഇതോടെ ആദ്യം പീഡനത്തിനു ഇരയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടാമത്തെ പെണ്‍കുട്ടിയുടെയും പരാതി എത്തിയത്. കൂവേരിയിലെ വീട്ടിലെത്തിയാണ് അനുരാജിനെ പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു പെൺകുട്ടികളോടും ഒരേ സമയം പ്രണയം നടിച്ചാണ് പീഡനത്തിനു ഇരയാക്കിയത് .
ചെറിയ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയകളിലൂടെ വലയിലാക്കി പീഡിപ്പിച്ചതിന് രണ്ടു കേസുകളാണ് അനുരാജിനെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലുള്ളത്. ലോഡിംഗ് തൊഴിലാളിയായും ഡ്രൈവറായും ജോലി ചെയ്തുവരികയായിരുന്നു അനുരാജ്.







