കാസര്‍കോട്: കുണ്ടംകുഴിയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ബേഡഡുക്ക,മരുതടുക്കം, കാലിച്ചാമരം, ബെദിര ഹൗസിലെ ടി. ശരത് കുമാര്‍ (26)ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയില്‍ ഇസ്മയില്‍, കെ കെ ഹക്കീം, സൈഫാസ്, സഹദ്, അബു എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
ഇന്നലെ (ബുധന്‍) രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒരു വ്യാപാര സ്ഥാപനത്തിനു മുന്നില്‍ വച്ച് ശരത് കുമാറിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും താക്കോല്‍ കൊണ്ട് കഴുത്തിനു കുത്തി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറഞ്ഞു. സംഭവ വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.







