കാസർകോട്: പെരിയ സൗഹൃദ വേദി യു എ ഇ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായിആഘോഷിക്കാൻ തീരുമാനിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ യു. എ. ഇ യിലും പെരിയയിലുമായി ഉരിയാട്ടം എന്ന പേരിൽ നടക്കും. ആഘോഷ പരിപാടികളുടെ ജനറൽ കൺവീനറായി സൗഹൃദ വേദി സ്ഥാപക പ്രസിഡണ്ട് പ്രമോദ് പെരിയയേയും ജോയന്റ് കൺവീനറായി സ്ഥാപക സെക്രട്ടറി സി. ഗോപിയേയും തെരഞ്ഞെടുത്തു. വേണുഗോപാലൻ വി.കെ, തമ്പാൻ നായർ ചേവിരി എന്നിവരാണ് മുഖ്യ രക്ഷാധികാരിമാർ.
മറ്റ് ഭാരവാഹികളായി രാമകൃഷ്ണൻ നായർ നടുവിൽ വീട് ( ഫൈനാൻസ് കൺവീനർ) രവി പാലക്കൽ ( ജോയിൻ്റ് ഫൈനാൻസ് കൺവീനർ)
മണി പെരിയ ,രവിന്ദ്രൻ പെരിയ ,ഹരികുമാർ സി ,അബ്ദുൾ ലത്തീഫ് ,പി.കെ. ജയപ്രകാശ് (പ്രോഗ്രാം കോർഡിനേറ്റേർസ് സുഗത കുമാർ കരിഞ്ചാൽ,ബാലകൃഷ്ണൻ മേപ്പാട്ട്,വേണുഗോപാലൻ കവ്വക്കാൽ,
രാജീവൻ. എ. എം (ജോ. പ്രോഗ്രാം കോർഡിനേറ്റർമാർ )സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇരുപത്തിയഞ്ചാം വാർഷിക യു. എ. ഇ. ജനറൽ കൺവീനർ ടി.വി. സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു. സൗഹൃദ വേദി വെൽഫയർ സെക്രട്ടറി ജയകുമാർ പെരിയ , ആർട്സ് സെക്രട്ടറി കുട്ടികൃഷ്ണൻ പെരിയ , പ്രമോദ് പെരിയ , തമ്പാൻ നായർ ചേ വിരി, മണി പെരിയ , മുൻ സെക്രട്ടറിമാരായ ഗോപി. സി , രവീന്ദ്രൻ പെരിയ , വി.കെ. വേണുഗോപാലൻ, രാമകൃഷ്‌ണൻ നായർ, ഹരികുമാർ സി , സുഗത കുമാർ, അബ്ദുൾ ലത്തീഫ് , വേണുഗോപാലൻ കവ്വക്കാൽ, ചന്ദ്രൻ മഞ്ഞട്ട എന്നിവർ സംസാരിച്ചു. ഹരീഷ് ആയംമ്പാറ നന്ദി പറഞ്ഞു .
2002 യു. എ. ഇ. യിൽ പ്രമോദ് പെരിയ പ്രസിഡണ്ടും ഗോപി സി സെക്രട്ടറിയും വി.കെ. വേണുഗോപാലൻ മുഖ്യരക്ഷാധികാരിയുമായ നിലവിൽ വന്ന പെരിയ സൗഹൃദ വേദി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകി വരുന്നത്. ഇതിനോടകം ആറ് വീടുകൾ പെരിയ വില്ലേജിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് സൗജന്യമായി നൽകി. ചികിൽസാ സഹായമായി ലക്ഷകണക്കിനു രൂപയും നൽകി.
ഇരുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി പെരിയ വില്ലേജിലെ മൂന്ന് കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തും. സമാപനത്തോടനുബന്ധിച്ച് പെരിയയിലെ മുൻ പ്രവാസികളെയും നിലവിലെ പ്രവാസികളേയും ഉള്‍പ്പെടുത്തി വിപുലമായ പ്രവാസി സമ്മേളനവും നടത്തുമെന്ന് സംഘാടകർ പറഞ്ഞു.







