അടയ്ക്ക പറിക്കുന്നതിനിടയില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; യുവാവിനു ദാരുണാന്ത്യം

മംഗ്‌ളൂരു: അടയ്ക്ക പറിക്കുന്നതിനിടയില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി അജിഗുരി സ്വദേശിയായ നസീര്‍ (38) ആണ് മരിച്ചത്.ഒക്ടോബര്‍ 4ന് ആണ് നസീറിനു ഷോക്കേറ്റത്. വീട്ടിനു സമീപത്തെ കവുങ്ങിന്‍ തോട്ടത്തില്‍ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്ഥലത്തെ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ ഉടൻ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്കു മാറ്റി. ചികിത്സയ്ക്കിടയിലാണ് മരണം സംഭവിച്ചത്. അപകട മരണം സംബന്ധിച്ച് ബെല്‍ത്തങ്ങാടി …

കുമ്പള, അനന്തപുരത്ത് ലോറിയുടെ മുകളില്‍ നിന്നു വീണു തൊഴിലാളി മരിച്ചു; അപകടം കയര്‍ വലിച്ചു മുറുക്കി കെട്ടുന്നതിനിടയില്‍

കാസര്‍കോട്: കുമ്പള, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലോറിയുടെ മുകളില്‍ നിന്നു വീണു തൊഴിലാളി മരിച്ചു. ‘യുണൈറ്റഡ് ബോര്‍ഡ്‌സ് ആന്റ് ചെംസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനായ ആസാം, പഞ്ചിം സല്‍പ്പാറയിലെ ഹബീബുര്‍ റഹ്‌മാന്‍ (51) ആണ് മരിച്ചത്. സംഭവത്തില്‍ ഫാക്ടറി ഉടമ നിഷാദിന്റെ പേരില്‍ കുമ്പള പൊലീസ് കേസെടുത്തു. ഇന്നലെ (വ്യാഴം) രാത്രി ഏഴരമണിയോടെയാണ് അപകടം ഉണ്ടായത്. ലോറിയില്‍ പ്ലൈവുഡ് ലോഡ് ചെയ്ത് ടാര്‍ പോളിന്‍ പൊതിഞ്ഞ് കയര്‍ വലിച്ചു മുറുക്കുന്നതിനിടയില്‍ കാല്‍ തെന്നി താഴേയ്ക്കു വീണാണ് അപകടം. …

കോടികൾ വില വരുന്ന 2 കിലോ എംഡിഎംഎ യുമായി കുമ്പള, ബന്തിയോട് സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; കാറും ഓട്ടോയും പിടികൂടി, ലക്ഷ്യമിട്ടത് കാസര്‍കോട്ടെത്തിക്കാന്‍

കാസര്‍കോട്: പഞ്ചാബില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച കോടികൾ വില വരുന്ന രണ്ടു കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കുമ്പള, ബന്തിയോട്ടെ അഫീല്‍, മംഗ്‌ളൂരു സ്വദേശികളായ സിയാവുള്ള, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മംഗ്‌ളൂരു പൊലീസാണ് മയക്കുമരുന്നു വേട്ട നടത്തിയത്. അടുത്തിടെ എംഡിഎംഎയുമായി പിടിയിലായ ഒരാളിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്കും വന്‍ മയക്കുമരുന്നു വേട്ടയിലേക്കും നയിച്ചത്. …

ഡോക്ടറാണെന്നു പറഞ്ഞ് വിവാഹപരസ്യം: നൂറോളം സ്ത്രീകളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വർണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍; പ്രതിക്കെതിരെ മഞ്ചേശ്വരത്തും ബലാൽസംഗ കേസ്

കാസര്‍കോട്: ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് നൂറോളം സ്ത്രീകളെ വിവാഹ തട്ടിപ്പിനിരയാക്കി സ്വര്‍ണവും പണവുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാൽസംഗ കേസിലെ പ്രതിയായ വയനാട്, മാനന്തവാടി, വെള്ളറ, ചെന്നിക്കര വീട്ടില്‍ ബിജു ആന്റണി (45)യെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റു ചെയ്തത്. സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ ഭാര്യക്കും മക്കള്‍ക്കും ഒപ്പം താമസിച്ചു വരുന്നതിനിടയിലാണ് അറസ്റ്റ്. ഡോക്ടര്‍ ചമഞ്ഞ് തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ ഹൊസങ്കടിയിലെ ലോഡ്ജില്‍ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നതിനാണ് ബിജു ആന്റണിക്കെതിരെ മഞ്ചേശ്വരം …

മാപ്പിള കവി മൊഗ്രാൽ “സാഉക്കാര്‍ കുഞ്ഞിപ്പക്കി”യുടെ ജീവചരിത്രം പ്രകാശനത്തിനൊരുങ്ങുന്നു

കാസർകോട് : മാപ്പിളപ്പാട്ട് സാഹിത്യ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിച്ചിരുന്ന മൊഗ്രാൽ ഗ്രാമത്തിലെ പ്രമുഖ കവി സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നു. പ്രശസ്ത എഴുത്തുകാരൻ അബ്ദു കാവുഗോളി രചിച്ച സാഉക്കാര്‍ കുഞ്ഞിപ്പക്കി ജീവചരിത്രം ഞായറാഴ്ച മൂന്നുമണിക്ക് കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്യും. സൗത്ത് കാനറ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി വി അബ്ദുൽ ഹമീദ് പ്രകാശന കർമ്മം നിർവഹിക്കും. മാപ്പിളപ്പാട്ട് ശാഖയ്ക്ക് ശക്തമായ അടിത്തറയിട്ട സാഉക്കാറിന്റെജീവ ചരിത്രം ഏറെ ശ്രദ്ധേയമാണ്. 1850 …

‘കായിക പ്രേമികള്‍ക്കു പച്ചക്കോട്ടയിലേക്കു സ്വാഗതം’; പൊലീസ് ഇടപെട്ടു; ബോഡ് വച്ചവര്‍ തന്നെ അതെടുത്തുമാറ്റി

കുമ്പള: കുമ്പള ഉപജില്ലാ കായികമേളയിലേയ്ക്ക് എത്തുന്ന കായിക പ്രതിഭകള്‍ക്കു പച്ചക്കോട്ടയിലേക്കു സ്വാഗതം ആശംസിച്ചു കൊണ്ടു യൂത്ത് ലീഗ് സ്‌കൂള്‍ കോമ്പൗണ്ടിനകത്തു സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോഡ് പൊലീസ് അവരെക്കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു.സ്‌കൂളും പരിസരവും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും മറ്റും അതീതമായിരിക്കണമെന്നു കുമ്പളയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും ബി ജെ പി മണ്ഡലം പ്രസിഡന്റുമായ വിക്രം പൈ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചെങ്കിലും സ്‌കൂളിന്റെ മതിലിനുള്ളില്‍ വച്ച ബോഡ് കണ്ടില്ലെന്ന മറുപടിയാണ് സംഭവം വിവാദമാക്കിയത്. സ്‌കൂളിന്റെ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ …

സഅദിയ്യയില്‍ താജുല്‍ ഉലമ -നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും സനദ് ദാനവും: ഒക്ടോ. 10, 11 ന്

കാസർകോട് : താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചയും സനദ് ദാനവും 10, 11 തീയതികളില്‍ സഅദാബാദില്‍ നടക്കും.178 വിദ്യാര്‍ത്ഥികള്‍ക്ക് സഅദി ബിരുദവും 43 വിദ്യാര്‍ഥികള്‍ക്ക് അഫ്‌സലി ബിരുദവും വിശുദ്ദ ഖുര്‍ആന്‍ മനപാഠമാക്കിയ 20 വിദ്യാര്‍ത്ഥികള്‍ക്ക് ഹാഫിള് ബിരുദവും നല്‍കും.നേര്‍ച്ചുയുടെ ഭാഗമായി 9-നു ഉച്ചക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം …

ചെമ്മനാട് ജി.എച്ച്.എസ്.എസിൽ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാസർകോട്: ചെമ്മനാട് ജി.എച്ച്.എസ്.എസിൽ പുതുതായി അനുവദിച്ച എൻ എസ് എസ് യൂണിറ്റ് കെ. നീലകണ്ഠൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കാർവർണൻ കാവുങ്കാൽഅധ്യക്ഷത വഹിച്ചു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ കാടാങ്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഹുസൈൻ , വിവിധവാർഡ് മെമ്പർമാർ, എസ്.എം.സി ചെയർമാൻ, എം.പി.ടി.എ പ്രസിഡന്റ്, ഒ.എസ്.എ പ്രസിഡന്റ്, പി.ടി.എ വൈസ് പ്രസിഡന്റ്, അധ്യാപക പ്രതിനിധികൾ, സ്കൂൾ ലീഡർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികളിൽ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനും സമൂഹസേവന പ്രവർത്തനങ്ങളിൽ സജീവമായി …

കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടക നിര്‍മ്മിത പാക്കറ്റു മദ്യവുമായി യുവാവ് അറസ്റ്റില്‍. മംഗല്‍പാടി ,അട്ക്ക ഭഗവതി നഗറിലെ സായി കൃപയില്‍ ബി. കേശവ (45)യെ ആണ് എസ്‌ഐ സന്തോഷ് വിവിയും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി എട്ടുമണിയോടെ അട്ക്ക എസ്.സി കോളനിക്കു സമീപത്തെ റോഡരുകില്‍ വച്ചാണ് കേശവയെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 180 മില്ലിയുടെ 16 ടെട്രാ പാക്കറ്റ് മദ്യവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

നീലേശ്വരത്ത് വന്‍ മയക്കുമരുന്ന് വേട്ട; ഉപ്പള സ്വദേശികള്‍ അറസ്റ്റില്‍, അരക്കിലോ എംഡിഎംഎ പിടികൂടി

കാസര്‍കോട്: നീലേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. അരക്കിലോയില്‍ അധികം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഉപ്പള, സോങ്കാല്‍ സ്വദേശികളായ അഹമ്മദ് ഇര്‍ഷാദ് (32), അബ്ദുല്‍ ഹമീദ് (30) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ഹൊസ്ദുര്‍ഗ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് (വ്യാഴം) ഉച്ചയോടെ നീലേശ്വരം റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വച്ചാണ് ഇരുവരും പിടിയിലായത്. പഞ്ചാബില്‍ നിന്നു എംഡിഎംഎ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി ജാഗ്രതയിലായിരുന്നു പൊലീസ്. ജില്ലാ പൊലീസ് മേധാവി നിധിന്‍ രാജിന്റെ കീഴിലുള്ള …

കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ എ ഐ സാങ്കേതിക വിദ്യയോടെയുള്ള സിടി, എംആർഐ സ്കാനിങ് സെന്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ അത്യാധുനിക എ ഐസാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സിടി, എംആർഐ സ്കാനിങ് സെന്റർ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു .ആശുപത്രി സി.ഇ.ഒ ദിലീപ് കെ.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റർ സതീഷ് നമ്പ്യാർ സ്വാഗതം പറഞ്ഞു. ആശുപത്രിയിൽ മുഴുവൻ സമയവും ലഭ്യമായ പ്രമുഖ ഐ.വി.എഫ് വിദഗ്ധനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രാഘവേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട്ടെ ജനങ്ങൾക്ക് അത്യാധുനികവും മികവുറ്റതുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സൺറൈസ് ആശുപത്രി എപ്പോഴും …

രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം: കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

കുമ്പള: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെ ന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധ സമരത്തിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധി യെയും,മറ്റും അറസ്റ്റ് ചെയ്തതിൽ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു.വസന്ത ആരിക്കാടി,ബ്ലോക്ക് കോൺ. പ്രസിഡണ്ട് ലോക്നാഥ ഷെട്ടി, ഗണേഷ് ഭണ്ഡാരി, നാസർ മൊഗ്രാൽ, നാരായണ കളത്തൂർ, ലത്തീഫ് ആരിക്കാടി, ഉസ്മാൻ ആരിക്കാടി, തോമസ് ഡിസൂസ, ശ്രീധരൻ റൈ,പത്മ …

കളിച്ചു പഠിക്കാൻ കമ്പ്യൂട്ടർ:”ഡിജിറ്റൽ സ്ക്വയർ”പദ്ധതിക്ക് മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ തുടക്കം

മൊഗ്രാൽ: കുട്ടികൾക്ക് പഠിക്കാൻ പ്രൈമറി ക്ലാസ് മുതൽ കമ്പ്യൂട്ടർ നൽകി സംസ്ഥാനത്തെ സ്കൂളുകൾ അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരത്തിലേക്ക് ചുവടുവെക്കുന്നു.യുപി പഠനം കഴിയുമ്പോഴേക്കും വിദ്യാർത്ഥികളെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ്മപരിപാടിയിൽ തുടക്കമിട്ട “ഡിജിറ്റൽ സ്ക്വയർ” പദ്ധതിയിലാണ് ഈ ദൗത്യം.ഇതിനകം മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അടക്കം സംസ്ഥാനത്തെ 5100 സ്കൂളുകൾ ഡിജിറ്റൽ പഠന പരിപാടിയുടെ ഭാഗമായി. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികളെ കമ്പ്യൂട്ടർ ഗെയിമുകളിലൂടെയും, വിനോദ …

കുമ്പളയിൽ തെരുവ് നായ ശല്യം ദുസ്സഹം: അധികൃത നടപടി ഉടൻ വേണം: മർച്ചന്റ് യൂത്ത് വിംഗ്

കുമ്പള: തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള ഷെൽട്ടർ പദ്ധതിയും പാളിയതോടെ നാടുനീളെ തെരുവ് നായ്ക്കളെ കൊണ്ട് നിറഞ്ഞു.കുമ്പള നഗരത്തിലും, പരിസരപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നു. സ്കൂൾ-മദ്രസ വിദ്യാർത്ഥികൾ നടന്നുപോകുന്ന റോഡുകളിലും, വഴികളിലുമെല്ലാം തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. എപ്പോഴാണ് വിദ്യാർത്ഥികളുടെ മുന്നിലേക്ക് ചാടി വീഴുക എന്ന ഭയപ്പാടിലാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും. തെരുവ് നായകളുടെ ആക്രമണത്തിൽ ജനങ്ങൾ തുടർച്ചയായി ഭീഷണി നേരിടുകയാണ്. ഈ പ്രശ്നത്തിൽ കർശനമായ നടപടികൾക്ക് സുപ്രീംകോടതി സർക്കാറിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ …

പോഷൻ മാ : കാഞ്ഞങ്ങാട് നഗരസഭ 19-ാം വാർഡ് കൂട്ടായ്മ പോഷകാഹാര പ്രദർശനം നടത്തി

കാഞ്ഞങ്ങാട്: പോഷകാഹാര വാരാചരണത്തിൻ്റെ ഭാഗമായി പോഷകാഹാകാരത്തിന്റെ പ്രസക്തി മുഴുവനാളുകളിലും എത്തിക്കുന്നതിനു കാഞ്ഞങ്ങാട് നഗരസഭ 19-ാം വാർഡിൽ അംഗൺവാടി കമ്മിറ്റി, വാർഡ് ശുചിത്വ കമ്മിറ്റി, കുടുംബശ്രീ എന്നിവയുടെ കൂട്ടായ്മയിൽ പോഷകാഹാര പ്രദർശനം നടത്തി. നാട്ടിൽ സുലഭമായി ലഭിക്കുന്നതും അപൂർവങ്ങളുമായഔഷധ ഗുണങ്ങളുള്ള ഇലകൾ, കിഴങ്ങ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പലഹാരങ്ങൾ, കറികൾ എന്നിവ അംഗൺവാടിയിൽ പ്രദർശിപ്പിക്കുകയും കാണികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. നഗരസഭ ചെയർമാൻ’ വി വി രമേശൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത …

ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന റോഡ് നാലുവരിയാക്കണം

കാസര്‍കോട്: ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന റോഡ് നാലുവരിപ്പാതയാക്കണമെന്നു വാട്‌സ്ആപ്പ് കൂട്ടായ്മ കെ നീലകണ്ഠന്‍ എം എല്‍ എയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ഷമീര്‍, ലത്തീഫ് എന്നിവര്‍ എം എല്‍ എക്കു നിവേദനം നല്‍കി. കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കാസര്‍കോട്ട് നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡില്‍ വീതിക്കുറവുകൊണ്ടും റോഡിന്റെ വളവുകളും തിരിവുകള്‍ മൂലവും തകര്‍ച്ച കൊണ്ടും വാഹനയാത്ര ദുഷ്‌ക്കരവും അപകടകരവുംമായിരിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. മുള്ളേരിയ മുതല്‍ പഞ്ചിക്കര വരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടു കാല്‍നൂറ്റാണ്ടുകഴിഞ്ഞു. …

ആട്ടിന്‍കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലയില്‍ കുടുങ്ങി

തളിപ്പറമ്പ്: ഫാമില്‍ കയറി ആട്ടിന്‍ കുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് വലയില്‍ കുടുങ്ങി. കോള്‍മൊട്ട, കോടല്ലൂരിലെ അബ്ദുല്‍ ഗഫൂറിന്റെ ഫാമിലാണ് സംഭവം. ഫാം ഉടമ രാവിലെ എത്തിയപ്പോള്‍ ആട്ടില്‍കുട്ടികളില്‍ ഒന്നിനെ കാണാത്തത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പെരുമ്പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയില്‍ ഫാമിനകത്ത് കണ്ടത്. വലയില്‍ കുടുങ്ങിയതിനാല്‍ പാമ്പിന് ആട്ടിന്‍ കുട്ടിയെ പൂര്‍ണ്ണമായും വിഴുങ്ങാന്‍കഴിഞ്ഞിരുന്നില്ല.വിവരമറിഞ്ഞ് ‘സര്‍പ്പ’ വോളണ്ടിയര്‍ റഷീദ് നണിച്ചേരി എത്തിയാണ് വല മുറിച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ആട്ടിന്‍കുട്ടിയെ പാമ്പ് തുപ്പിക്കളഞ്ഞിരുന്നു.പാമ്പിനെ കാട്ടിൽ വിട്ടു.

ഫേസ്ബുക്കില്‍ പ്രണയം; ഭര്‍തൃമതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു കൊടുത്തു, യുവാവിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 40 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി. യുവതി നല്‍കിയ പരാതിയില്‍ പത്തനംതിട്ട സ്വദേശിയായ പ്രേം എന്നയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.ഫേസ് ബുക്ക് വഴിയാണ് യുവതിയും പ്രേമും തമ്മില്‍ പരിചയത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടയില്‍ അമ്പലത്തറയിലെത്തിയ കാമുകന്‍ യുവതിയെ നേരില്‍ കാണുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവത്രെ. അതിന് ശേഷം യുവതിയും കാമുകനും തമ്മില്‍ തെറ്റി. ഇതിന്റെ വിരോധത്തില്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ കാമുകനായ പ്രേം യുവതിയുടെ ഭര്‍ത്താവിന് അയച്ച് കൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. …