മദ്യപാനത്തിനിടെ ‘വരത്തന്‍’ എന്നു വിളിച്ചു; യുവാവിനെ അയല്‍വാസി കോടാലി കൊണ്ട് വെട്ടിക്കൊന്നു

കൊല്ലം: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു. കൊല്ലം, കൊട്ടാരക്കര, മൂഴിക്കോടില്‍ ഇന്നലെ (ബുധന്‍) രാത്രി 11.30 മണിയോടെയാണ് സംഭവം. നെല്ലിവിള ഭാഗം സ്വദേശി ആദര്‍ശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ സുനില്‍ കുമാറി (41)നെ പൊലീസ് അറസ്റ്റു ചെയ്തു.
സുനില്‍ കുമാറിന്റെ വീട്ടിലാണ് കൊല നടന്നത്. സുനിലിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ മറ്റൊരു സ്ഥലത്ത് നിന്നുമെത്തി നെല്ലുവിള ഭാഗത്ത് താമസത്തിനെത്തിയ സുനില്‍ കുമാറിനെ ആദര്‍ശ് ‘വരത്തന്‍’ എന്നു വിളിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് സുനില്‍ കുമാര്‍ തന്നെയാണ് ആദര്‍ശിനെ കൊലപ്പെടുത്തിയ കാര്യം പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്. പ്രതിയെ പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page