വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍

കാസര്‍കോട്: വൊര്‍ക്കാടി, പഞ്ചായത്തിലെ പാവൂര്‍, പൊയ്യയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇന്ന് (വ്യാഴം) രാവിലെ രണ്ടു പന്നികളെ ചത്ത നിലയിൽ കാണപ്പെട്ടു. ഇതിനിടയിൽ വൊർക്കാടിയിൽ ഒരാൾക്ക് പന്നിപ്പനി (എച്ച് – 1 എൻ – 1 ) സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയില്‍.
കൂറ്റൻപെൺപ്പന്നിയെ പൊയ്യ റോഡരുകിലും മറ്റൊന്നിനെ കല്ലാ ജെയിലുമാണ് ചത്ത നിലയിൽ കാണപ്പെട്ടത്.
രണ്ടാഴ്ചക്കുള്ളില്‍ പൊയ്യയിലും പരിസരങ്ങളിലുമായി പത്തോളം കാട്ടുപന്നികളെ ചത്ത നിലയില്‍ കാണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ജഡത്തില്‍ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിവരം പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. പന്നികള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം എന്താണെന്ന് അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നതായി കൂട്ടിച്ചേർത്തു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ പന്നികള്‍ ചത്തൊടുങ്ങുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നു വ്യക്തമാവുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം വൊർക്കാടിയിൽ ഒരാൾക്ക് എച്ച്-1 എൻ -1 സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page