സൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 19 പേർക്ക് പരിക്ക്

പി പി ചെറിയാൻ സൗത്ത് കരോലിന:അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള അറ്റ്ലാന്റിക് ബീച്ചിൽ നടന്ന ബൈക്ക് ഫെസ്റ്റിവലിൽ ഉണ്ടായ തിക്കിലും തിരക്കിലും 19 പേർക്ക് പരിക്കേറ്റു. വാർഷിക ‘ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവലി നിടെ ഞായറാഴ്ച പുലർച്ചെ 1:05 വോടെയാണ് സംഭവം ആഘോഷങ്ങൾക്കിടയിൽ ഒരാൾ പെട്ടെന്ന് ഓടാൻ തുടങ്ങിയത് ആൾ കൂട്ടത്തിൽ ഭീതി പരത്തുകയും, ആളുകൾ ചിതറിയോടാൻ ഇടയാക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സെക്കൻഡുകൾ മാത്രമാണ് ഈ പരിഭ്രാന്തി നീണ്ടുനിന്നത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. …

സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു; എം.എൽ.എ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്‌ : കുട്ടികൾക്കായി നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപനം കല്ലട്ര മാഹിൻ ഹാജിഎം.എൽ എ ഉദ്ഘാടനം ചെയ്തു.ഏപ്രിൽ 5 മുതൽ മെയ് 22 വരെ കാസര്‍കോട്‌ കെ.സി.എ സ്റ്റേഡിയം, ഉപ്പള മന്നംകുഴി ഗ്രൗണ്ട്, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു പരിശീലനം.കെ.എം. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ടി.എം. ഇഖ്ബാൽ തളങ്കര നൗഫൽ, സലാം ചെർക്കള, മാഹിൻ കേളോത്ത്,അസീസ് ടി, ഡിജു ദാസ്, മുനീർ ഒളിയ പ്രസംഗിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം …

മദ്രസയിലേക്ക് പോയ 12 കാരി വയലിൽ കൊല്ലപ്പെട്ട നിലയിൽ; ബലാത്സംഗത്തിരയായതായി സംശയം

ശ്രീനഗര്‍: മദ്രസയിലേക്ക് പോയ 12 കാരിയെ വീടിന് സമീപത്തെ വയലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക സംശയം.ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി മദ്രസയിലേക്ക് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. കുടുംബം നടത്തിയ തിരച്ചിലില്‍ ഇന്ന് (തിങ്കൾ ) രാവിലെയാണ് വീടിന് 200 മീറ്റര്‍ അകലെയുള്ള വയലിൽ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങള്‍ സമീപത്ത് നിന്ന് കണ്ടെത്തി. സംഭവത്തിനു പിന്നാലെ പ്രദേശവാസികളും ബന്ധുക്കളും പ്രതിഷേധം ആരംഭിച്ചു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി …

തിരയില്‍ പെട്ടു തോണിയില്‍ തെറിച്ചു വീണു അബോധാവസ്ഥയിലായ മത്സ്യതൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനായി ഫൈബര്‍ തോണി കടലില്‍ ഇറക്കുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് തോണിയിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷനു സമീപത്തെ കോട്ടിക്കുളം, സായൂജ് നിവാസില്‍ ജി കൃഷ്ണന്‍ (58) ആണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് കൃഷ്ണന്‍ അപകടത്തില്‍പ്പെട്ടത്. മറ്റു തൊഴിലാളികള്‍ക്കൊപ്പം പള്ളിക്കര കടലില്‍ ഫൈബര്‍ തോണി ഇറക്കുന്നതിനിടയില്‍ തിരമാല ആഞ്ഞടിച്ചപ്പോള്‍ കൃഷ്ണന്‍ തോണിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതേതുടര്‍ന്ന് …

കുട്ടികൾക്ക് ആവേശകരമായ അനുഭവം: യുവ ജ്യോതി ഗ്രന്ഥാലയം വനയാത്ര നടത്തി

കുറ്റിക്കോല്‍: വായനക്കളരിയുടെ ഭാഗമായി പുളുവിഞ്ചി ജ്യോതി ഗ്രന്ഥാലയം 35 കുട്ടികളും 20 രക്ഷിതാക്കളുമായി വനയാത്ര നടത്തി. യാത്ര കുട്ടികള്‍ക്ക് ആവേശകരമായ അനുഭവമായിരുന്നു. യാത്രയുടെ ഭാഗമായി നെല്ലിത്തട്ട് പാറ ക്ഷേത്രം, പ്രസിദ്ധമായ ഗുഹപ്രദേശം എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. നടനും ട്രെയിനറുമായ രാമചന്ദ്രന്‍ പി.എം നേതൃത്വം നല്‍കി. മുരളി ഭട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കണ്‍വീനര്‍ അശോകന്‍, ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ അശോക് കുമാര്‍, സതീശന്‍ മാസ്റ്റര്‍, വിമല ടീച്ചര്‍, രവി കുടക്കുഴി,പ്രേമചന്ദ്രന്‍, കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് കുടക്കുഴി …

അട്ടപ്പാടി മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം; ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റ് 13 പ്രതികളുടെയും ശിക്ഷ ശരിവച്ചു

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ മറ്റ് 13 പ്രതികളുടെയും ശിക്ഷ കോടതി ശരിവച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെയാണ് വെറുതെ വിട്ടത്. 16 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടത്. കേസിലെ നാല്, 11 പ്രതികളെ വെറുതെ വിട്ടത് കോടതി ശരിവച്ചു. കീഴ്‌ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 24 സാക്ഷികള്‍ കൂറുമാറിയിരുന്നു. ശിക്ഷ വര്‍ധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും …

ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തു; പക്ഷെ പ്രതീക്ഷകള്‍ ബാക്കിയാക്കി പെരിയ, വില്ലാരംപതിയിലെ ബാലകൃഷ്ണന്‍ യാത്രയായി

കാസര്‍കോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന പെരിയ, ആയംപാറ, വില്ലാരംപതിയിലെ ബാലകൃഷ്ണന്‍ (49) യാത്രയായി. ചെങ്കളയിലെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കായി 15 ലക്ഷത്തില്‍പ്പരം രൂപയാണ് ഇതിനകം ചെലവായത്. ഇത് കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡ് അംഗം കാര്‍ത്യായനി ചെയര്‍പേഴ്‌സണായും നാരായണന്‍ മുണ്ടയില്‍ കണ്‍വീനറായും കുഞ്ഞിരാമൻ സെഞ്ച്വറി ട്രഷററുമായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തി കൊണ്ട് ബാലകൃഷ്ണന്‍ യാത്രയായത്. പരേതരായ കോരന്‍ – കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത. മക്കള്‍: …

6 കിലോ കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍; ഇരുവരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

കൊച്ചി: ആറുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ സഹോദരങ്ങളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. നഗരത്തില്‍ ലഹരിമരുന്ന് വ്യാപനം തടയാന്‍ പൊലീസ് നടത്തുന്ന ശക്തമായ പരിശോധനകള്‍ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാന്‍ എസ്.കെ (23) എന്നിവരാണ് പിടിയിലായത്. ലഹരിമരുന്ന് വില്‍പ്പനയെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള …

രക്തസമ്മര്‍ദ്ദം; ബദിയഡുക്ക, ചെമ്പല്‍ത്തിമാര്‍ സ്വദേശിയായ ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മരിച്ചു. ബദിയഡുക്ക, ചെമ്പല്‍ത്തിമാര്‍, വളമല, സുള്യോടുവിലെ പരേതനായ സദാശിവയുടെ മകനായ കീര്‍ത്തീശ് (37) ആണ് മരിച്ചത്. കര്‍ണാടക, മുല്‍ക്കിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു. കഴിഞ്ഞദിവസം താമസസ്ഥലത്തു വച്ച് അമിത രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് സൂറത്ത്കല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: വനിത. സൂര്യനാരായണ ഏക സഹോദരനാണ്.

കാറും ബൈക്കും കൂട്ടിയിടിച്ച് 25കാരനായ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് 25കാരനായ നേവി ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം ചിതറ ഐരകുഴി സ്വദേശി അബിന്‍ കൃഷ്ണ(25) ആണ് മരിച്ചത്. കടയ്ക്കലില്‍ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

മഴക്കാലത്തിനു മുമ്പേ കള്ളന്മാര്‍ പണി തുടങ്ങി; നീലേശ്വരം, കോട്ടപ്പുറം ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍കോട്: നീലേശ്വരം, കോട്ടപ്പുറം, വൈകുണ്ഠ ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലും ഓഫീസും കുത്തിത്തുറന്ന നിലയിൽ . ആറോളം ഭണ്ഡാരങ്ങളും തുറന്ന നിലയിലാണ്. എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല. പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയാലേ നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്നു വ്യക്തമാവുകയുള്ളൂ.സി സി ടി വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയ്ക്കു ക്ഷേത്രത്തിനു അകത്തു കടന്ന മോഷ്ടാവ് 12.30 മണിയോടെയാണ് സ്ഥലം വിട്ടത്.ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എ രാജുവിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.മഴക്കാലം …

വിവാഹ വാര്‍ഷിക തലേന്ന് ഫാത്തിമത്ത് സുഫൈദയുടെ ആത്മഹത്യ: ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡന കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവിനെ ജയിലിലടച്ചു

കാസര്‍കോട്: വിവാഹ വാര്‍ഷിക തലേന്ന് യുവ ഭര്‍തൃമതി രാസലായനി കഴിച്ച് ജീവനൊടുക്കിയ കേസില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെങ്കള, പാണലത്തെ ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദ (24) ഞായറാഴ്ച പുലര്‍ച്ചയാണ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി ഭർത്താവ് ആദിലിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണം സംഘം.ഉന്നത വിദ്യാഭ്യാസം നേടിയ …

കാട്ടാനയുടെ ആക്രമണം; വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ മരിച്ചു

കൊച്ചി: കാട്ടാനയുടെ ആക്രമണത്തില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ മരിച്ചു. കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പുഷ്പാകരനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളെ ഫോണ്‍ ചെയ്ത് അപകടവിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പൊങ്ങന്‍ചുവട് ഉന്നതിയിലെ മൂപ്പന്‍ ശേഖരന്‍ പറഞ്ഞു.

രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിച്ചു; രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണ

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിച്ചു, രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവില വര്‍ധനിക്കുന്നത്. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയുമാണ് കൂടിയത്. ഇന്നത്തെ വര്‍ധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാല് തവണയായി എട്ടു രൂപയാണ് വര്‍ധിച്ചത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും …

ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് അസോ.യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും നടത്തി

കാസർകോട്: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്സ് കേരള യുടെ കാസർകോട് യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും പുലിക്കുന്നിൽ അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി നസീർ ഉൽഘടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് എസ് .കെ.പ്രകാശ് അധ്യക്ഷ വഹിച്ചു. സംസ്ഥാന ട്രഷറർ സുധീർ മേനോൻ , രതീഷ് കണ്ടടുക്കം , കെ.സുരേഷ് കുമാർ , ഗുണേന്ദ്രലാൽ സുനിൽ ,ദേവീദാസ് ,മനു,വിനായക ,പ്രകാശൻ ,ജോഷിതോമസ് ,അരവിന്ദൻ ,സിറിയക് മാത്യു ,ജയരാജ് ,വി.വി.രതീഷ് ,എ.കെ.രതീഷ് , ഗലേഷ്,മോഹൻ കുമാർ പ്രസംഗിച്ചു. മികച്ച വിദ്യാർത്ഥികൾക്കും …

വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് : സർക്കാർ നടപടി സ്വാഗതാർഹം: ഋഷിരാജ് സിംഗ്

കാസർകോട്.:വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് ഉണ്ടാക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്നു റിട്ടേഡ് ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ഇതു കാലഘട്ടത്തിൻറെ ആവശ്യമാണെന്നും കേരളത്തിൽ വയോജനങ്ങൾക്ക് പ്രത്യേക പരിചരണം അത്യാവശ്യമാണെന്നും കാസർകോട് ട്രോമാകെയർ വളണ്ടിയർമാരുടെ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ട്രോമാകെയർ കാസർകോട്, നൽകിവരുന്ന സേവനം ശ്ലാഘനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു ട്രാക്ക് പ്രസിഡണ്ട് എം കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി …

ഭാവിക്കൊരു കരുതൽ: കോളിയാട് ശ്രീ ചാമുണ്ടേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റി ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു

കുന്നുംകൈ:കോളിയാട് ശ്രീ ചാമുണ്ടേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രകമ്മറ്റി കരുതലിൻ്റെ സ്‌നേഹ സ്പർശമായി 200 വിദ്യാർത്ഥികൾക്ക് നോട്ടു ബുക്ക് വിതരണം ,ചെയ്തു. ക്ഷേത്ര പരിധിയിലെ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണു നോട്ട് ബുക്ക്‌ വിതരണം ചെയ്തത് . ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി കെ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ വി ശ്രീനാഥ് അധ്യക്ഷതവഹിച്ചു. കാവിലെ കർമ്മി രാജൻ കപ്പാത്തി, ബാബു അന്തിതിരിയൻ , കൂട്ടായിക്കാർ,ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.ക്ഷേത്രം …

സൗജന്യ പ്രഭാത ഭക്ഷണം നൽകുന്ന കാരുണ്യ പദ്ധതിയുമായി കാസർകോട് ആസ്റ്റർ മിംസ്

കാസർകോട്: റയിൽവേ സ്റ്റേഷൻ പരിസരത്ത്‌ നിർധനർക്ക് സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിനായി കാസർകോട് ആസ്റ്റർ മിംസിന്റെ ‘ഹങ്കർ ഫ്രീ കാസർകോട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി എം.എൽ.എ നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം എം.എൽ.എയും നഗരസഭാ ചെയർപേഴ്സണും ചേർന്ന് പ്രദേശത്തെ നിർധനരും അശരണരുമായ ആളുകൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലിം, ആസ്റ്റർ മിംസ് സി.ഓ.ഓ. സുധീർ ബാസുരി, ആസ്റ്റർ വോളന്റിയേഴ്സ് മലബാർ ഹെഡ് മുഹമ്മദ് അസീം കെ.വി …