കാസര്‍കോട്ട് യുവാവ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കടപ്പുറം സ്വദേശിയും ബീരന്ത് വയല്‍ സുനാമി ഫ്‌ളാറ്റില്‍ താമസക്കാരനുമായ ശരത് (36) ആണ് ജീവനൊടുക്കിയത്. മത്സ്യത്തൊഴിലാളിയാണ്.
ഇന്നലെ (ഞായര്‍) രാത്രി ഒന്‍പതു മണിയോടെയാണ് ശരതിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പരേതനായ രാജന്‍-സരസ ദമ്പതികളുടെ മകനാണ്. ഭാര്യ: വിജിത്ര. മക്കള്‍: ശരണ്‍രാജ്, കല്യാണ്‍. സഹോദരങ്ങള്‍: രഞ്ജിത്ത്, സൂര്യലക്ഷ്മി, രഞ്ജിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page