കാസര്‍കോട്: ഐആര്‍സിടിസി ആപ്പ് ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടില്‍ നിന്നു 2,73,260 രൂപ നഷ്ടപ്പെട്ടതായി പരാതി. ഇരിയണ്ണി, കാട്ടിപ്പള്ളത്തെ വി. സ്വരൂപിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിക്കാരന്റെ ഗൂഗിള്‍ പേ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്നു ഒക്ടോബര്‍ നാലിനു രാവിലെ 11 മണിക്കും അഞ്ചിനു രാവിലെ എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് ആപ്പ് ഉപയോഗിച്ച് തല്‍ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. വിവിധ ആപ്പുകളില്‍ നിന്ന് വെരിഫിക്കേഷന് കോഡുകള്‍ വന്നതിന് പിന്നാലെയാണ് പണം നഷ്ടമായതെന്ന് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







