കുമ്പളയില്‍ തെരുവു നായ്ക്കള്‍ക്കു പ്രഭാത ഭക്ഷണത്തിന് പത്രങ്ങള്‍ മതി

കുമ്പള: വളര്‍ത്തുമൃഗങ്ങളെ കൂട്ടില്‍ കയറി കടിച്ചു കൊന്നു തിന്നു കൊണ്ടിരുന്ന നായ്ക്കൂട്ടം അതു തീരാറായപ്പോള്‍ നാമമാത്രമായ പത്രക്കെട്ടുകള്‍ കടിച്ചു പൊട്ടിച്ചു തിന്നു തുടങ്ങി.

കുമ്പള പഞ്ചായത്തിലെ മൊഗ്രാലിലും പരിസര പ്രദേശങ്ങളിലുമാണ് ആകെ തീരാറായിക്കൊണ്ടിരിക്കുന്ന നാമമാത്രമായ പത്രക്കെട്ടുകള്‍ക്കെതിരെ തെരുവു നായ്ക്കള്‍ കുരച്ച് എത്തുന്നത്. മാത്രമല്ല, ആരോടോയുള്ള അടക്കാനാവാത്ത പക പോലെ പത്രക്കെട്ടുകളുടെ വള്ളികള്‍ കടിച്ച് പൊട്ടിക്കുകയും പ്ലാസ്റ്റിക് കവറുകള്‍ കടിച്ചു കീറി അതിനുള്ളില്‍ ഭദ്രമായി വച്ചിട്ടുള്ള പത്രങ്ങള്‍ കടിച്ചു കീറുകയും പ്രധാന വാര്‍ത്തകള്‍ കടിച്ചു തിന്നുകയും ചെയ്യുന്നത്. ഇക്കണക്കിനു പോയാല്‍ മൊഗ്രാലിലും പരിസരങ്ങളിലും മാത്രമല്ല, കുമ്പള പഞ്ചായത്തിലും അതു കഴിയുമ്പോള്‍ ജില്ലയിലാകെയും പത്രക്കെട്ടുകള്‍ അന്യം നിന്നു പോവില്ലേയെന്ന് അക്ഷര കുതുകികള്‍ ആശങ്കപ്പെടുന്നു.

ഇന്നു രാവിലെ മൊഗ്രാലില്‍ എത്തിയ മത്സ്യത്തൊഴിലാളിയാണ് പത്രക്കെട്ടുകള്‍ നായ്ക്കള്‍ കടിച്ചു കീറുകയും ആവശ്യത്തിനു തിന്ന ശേഷം ബാക്കി പിന്നെ ഭക്ഷിക്കാന്‍ റോഡില്‍ ഉപേക്ഷിച്ചു പോവുകയും ചെയ്തതു കണ്ടത്. അദ്ദേഹം നായ കടിച്ചു കീറിയതും ഭക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ചു പോയ പത്രങ്ങളും അടുക്കിവച്ചു.

ജനങ്ങളോടും നാടിനോടും വെല്ലുവിളിക്കാനും ഭയപ്പെടുത്താനും നായ്ക്കളെ ഇനിയും ഇത്തരത്തില്‍ മേയാന്‍ വിടണമോയെന്നു നാട്ടുകാര്‍ ചോദിക്കുന്നുണ്ട്. നാട്ടുകാരുടെ ആവലാതി പരിഹരിക്കാന്‍ നായ്ക്കളെ കൂട്ടിലടക്കാന്‍ ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുമെന്നു പഞ്ചായത്തധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു തുടക്കമിട്ടുകൊണ്ടു ജനവാസ കേന്ദ്രത്തില്‍ത്തന്നെ ആദ്യഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ തുനിഞ്ഞു. ജനവാസ കേന്ദ്രത്തില്‍ത്തന്നെ തെരുവു നായ്ക്കള്‍ക്കു ഷെല്‍ട്ടര്‍ പണിയാന്‍ സ്ഥലം കണ്ടെത്തിയ പഞ്ചായത്തധികൃതരുടെ ഭാവനാവിലാസത്തിനെതിരെ ജനം തിരിയുമെന്നായപ്പോള്‍ പഞ്ചായത്തിന്റെ കുറേ പണവും സ്വാഹയായെന്നു നാട്ടുകാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page