കാസര്‍കോട്: കുറ്റിക്കോല്‍, പടുപ്പില്‍ യുവാവിനെ മാരകായുധമായ വടി കൊണ്ട് ഗുരുതരമായി അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. കരിവേടകം, ശങ്കരംപാടിയിലെ കൊറക്കോല് ഹൗസിലെ പി. അബ്ദുല്‍ ലത്തീഫ് (48) ആണ് അക്രമത്തിന് ഇരയായത്. സാരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിജേഷ്, വിപിന്‍, ഷിനോജ് എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് പടുപ്പിലാണ് കേസിനാസ്പദമായ സംഭവം. പരിചയക്കാരനായ മുബാഷിന്റെ കടയുടെ സമീപത്ത് ഇരിക്കുകയായിരുന്ന തന്നെ വിജേഷ് വടികൊണ്ട് അടിക്കുകയും മറ്റു രണ്ട് പേര് മുഖത്തടിക്കുകയായിരുന്നുവെന്നും അബ്ദുല്‍ ലത്തീഫ് പൊലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞു.







