കാസര്‍കോട്: സ്കൂട്ടറിലെത്തി ദേശീയ പാത സര്‍വ്വീസ് റോഡിലെ ഫുട്പാത്തിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ ആളെ പൊലീസ് പിടികൂടി. പ്രതിയെ നോട്ടീസ് നല്കി വിട്ടയച്ചുവെങ്കിലും സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ഉപ്പള, ഹിദായത്ത് നഗര്‍, ഗോള്‍ഡന്‍ റോഡിലെ സിദ്ദിഖ് ഹുസൈനെ(67)യാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ എംവി വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ ഉപ്പള ഫൂട്ട്ഓവര്‍ ബ്രിഡ്ജിനു സമീപത്താണ് മാലിന്യം തള്ളിയത്. ഭക്ഷണമാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമാണ് നടപ്പാതയില്‍ തള്ളിയത്.
ദേശീയ പാതയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.







