കാസര്‍കോട്: ബേള, ചിമ്മിനിയടുക്കയിലെ വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു. ചിമ്മിനിയടുക്കം ജുമാമസ്ജിദിനു സമീപത്തെ അനാദിക്കട വ്യാപാരി അബൂബക്കര്‍ (60) ആണ് മരിച്ചത്. കടയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാട്ടിലെ പൊതു കാര്യങ്ങളിലെല്ലാം സജീവമായിരുന്ന അബൂബക്കറിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ഭാര്യ: സുഹ്റ. മക്കള്‍: ഷെഫീഖ്, സെമീര്‍, പവാസ്. മരുമകള്‍: ഷെറിന്. സഹോദരങ്ങള്‍: മുഹമ്മദ്, ആദംകുഞ്ഞി, മൊയ്തീന്, പരേതരായ അബ്ദുള്ള, ഖാദര്‍, അബ്ദുല്‍ റഹ്മാന്.








