കാസര്‍കോട്: പീഡനത്തിനു ഇരയായ 17കാരി ഗര്‍ഭിണി. ഇക്കാര്യം വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് വനിതാ പൊലീസ് യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരനായ 23 കാരനെതിരെയാണ് കേസ്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







