മുംബൈ ഡോഗ്രിയിൽ മൗലൂദ് പാരായണവും ആണ്ടുനേർച്ചയും തിങ്കളാഴ്ച

മുംബൈ: പ്രസിദ്ധമായ മുംബൈ ഡോൺഗ്രി സുൽത്താന പീർ സയ്യിദ് ഹാജി അബ്ദുൽ റഹ്മാൻ ബാബ(ഖ:സി) ഉറൂസ് നേർച്ചയോടനുബന്ധിച്ച് മുംബൈ- കേരള സുന്നി മീലാദ് ശരീഫ് നിയാസ് കമ്മിറ്റി വർഷംതോറും നടത്തിവരാറുള്ള മൗലീദ് പാരായണവും, മർഹൂം പിബിഎസ് ബഗ്ദാദി തങ്ങൾ ഉപ്പാപ്പ(ന:മ) ഏഴാമത് ആണ്ടുനേർച്ചയും 26 – നു രാത്രി നടക്കും. കൂട്ട സിയാറത്ത്,കൂട്ട പ്രാർത്ഥന,ദിക്റ് ദുആ മജ്‌ലിസ്, അന്നദാനം എന്നിവയുണ്ടാവും. സാദാത്തുക്കൾ, പണ്ഡിതന്മാർ നേതൃത്വം നൽകുമെന്ന് മുംബൈ-കേരള സുന്നി മീലാദ് ശരീഫ് നിയാസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page