കാസര്‍കോട്: ഗ്യാരേജിന്റെ മുകള്‍ നിലയില്‍ ഷീറ്റ് ഇടുന്നതിനിടയില്‍ താഴേക്ക് വീണു യുവാവ് മരിച്ചു. കോഴിക്കോട്, മുക്കം, കൂടരഞ്ഞിയിലെ സിഎ ഫിറോസ് (33)ആണ് മരിച്ചത്. ഇന്നലെ (ഞായര്‍) വൈകുന്നേരം പടന്ന ഗണേഷ് മുക്കിലാണ് അപകടം. ജാഫര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗ്യാരേജിന്റെ മുകള്‍നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ ഫൈബര്‍ ഷീറ്റു പൊട്ടി താഴേക്ക് വീണാണ് അപകടം ഉണ്ടായത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. മരണപ്പെട്ട ഫിറോസിന്റെ സഹോദരന് അഹമ്മദ് കബീര്‍ നല്കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.







