ബേക്കൽ ബീച്ച് ഫെസ്റ്റ് ഡിസംബറിൽ; സംഘാടകസമിതിരൂപികരിച്ചു


ബേക്കൽ : ബേക്കൽ ഫെസ്റ്റ് ഒരുമയുടേയും സാഹോദര്യത്തിൻ്റെയും ആഘോഷമാവണമെന്ന് കല്ലട്രമാഹിൻ എം എൽ എ പ്രസ്താവിച്ചു. ഡിസംബർ 23 മുതൽ 31 വരെ ഒൻപത് ദിവസങ്ങളിലായി ബേക്കൽ ബീച്ചിലാണ് സാംസ്കാരിക മഹോത്സവം അരങ്ങേറുന്നത്.
ഫെസ്റ്റ് ജനകീയ പങ്കാളിത്തത്തോടെ വൻ വിജയമാക്കുന്നതിന് സംഘാടകസമിതി തീരുമാനിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ നടന്ന യോഗത്തിൽ കെ. നീലക ണ്ഠൻ എം എൽ എ അധ്യക്ഷത വഹിച്ചു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആർഡിഒ ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ബിആർഡിസി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ പങ്കെടുത്തു.

സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ തനത് സംസ്കാരവും പ്രകൃതിഭംഗിയും കലാ-സാംസ്കാരിക വൈവിധ്യവും കോർത്തിണക്കി ജനകീയ ഉത്സവമായി ഫെസ്റ്റിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ബേക്കലിന്റെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിനും പ്രദേശത്തിന്റെ സാംസ്കാരിക സവിശേഷതകൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാക്കുന്നതിനും ഫെസ്റ്റ് സഹായകമാകുമെന്നു കെ നീലകണ്ഠൻ എം എൽ എ പറഞ്ഞു
ഒൻപത് ദിവസം ബേക്കൽ ബീച്ചിൽ നടക്കുന്ന സാംസ്കാരിക മഹോത്സവം
സപ്തഭാഷാ സംഗമഭൂമിയുടെ തനത് സംസ്കാരവും പ്രകൃതിഭംഗിയും കലാപരിപാടികളും കോർത്തിണക്കി ജനകീയ പങ്കാളിത്തത്തോടെ യാണു ആഘോഷിക്കുക.

സാംസ്കാരികം, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് , മന്ത്രി. കെ എം ഷാജി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., കല്ലട്ര മാഹിൻ ഹാജി എം.എൽ.എ. , എ. കെ. എം. അഷ്റഫ് എം.എൽ.എ. , ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. , സന്ദീപ് വാര്യർ എം.എൽ.എ. എന്നിവരെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികളായി തിരഞ്ഞെടുത്തു.

കെ. നീലകണ്ഠൻ എം.എൽ.എ. യെ ചെയർമാനായും ജില്ലാ കളക്ടർ ധന്യ സുരേഷിനെ ജനറൽ കൺവീനറായും ഹക്കീം കുന്നിലിനെ ചീഫ് കോർഡിനേറ്ററായും തിരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ കെ സോയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം സുകുമാരി ,ടി.വി. രാധിക, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ബി. മുഹമ്മദ് കുഞ്ഞി, ചന്ദ്രൻ നാലാം വാതുക്കൽ, ആയിഷ അബൂബക്കർ, മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് ബാബുരാജ്, ശ്രീധരൻ,
ആർ.ഡി.ഒ. സുദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ബിആർഡിസി ജനറൽ മാനേജർ കെ.എം. രവീന്ദ്രൻ, മാനേജർ യു.എസ്. പ്രസാദ്, പി. സുനിൽ കുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. മണികണ്ഠൻ, കെ.ഇ.എ. ബക്കർ, കല്ലട്ര അബ്ദുൽ ഖാദർ, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, രാജൻ പെരുമ്പള, ബി. ഹരീഷ് നമ്പ്യാർ, അബ്ദുള്ള,
ജയശ്രീ, പി.വി. സുരേഷ്, ധന്യ സുരേഷ്, റസിയ, , ടി.ഡി. കബീർ, ഹനീഫ കുന്നിൽ, സിദ്ധിഖ് പള്ളിപ്പുഴ, ടി.കെ. പ്രദീപ്, ടി.കെ. സുധാകരൻ, എം.എ. ലത്തീഫ്, ഫാത്തിമ ഹമീദ്, ഷക്കീല ബഷീർ, രാജേന്ദ്രപ്രസാദ്, മുഹമ്മദ് ഹനീഫ, എം.പി.എം. ഷാഫി, രവീന്ദ്രൻ കരിച്ചേരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശോഭ ടി., ബിആർഡിസി മാനേജർ യു.എസ്. പ്രസാദ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page