തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിച്ചു പീഡിപ്പിച്ചുവെന്ന പരാതിയിൽ പത്തനംതിട്ട ഡി.സി. ആർ. ബി. സി ഐ . ടി കെ വിനോദ് കൃഷ്ണനെ സസ്പൻഡ് ചെയ്തു. പത്തനംതിട്ട , എലവുംതട്ട സി ഐ ആയിരിക്കെ പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിക്കുകയും ഭാര്യയുമായുള്ള വിവാഹമോചനം നേടിയാലുടൻ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ആയിരുന്നു എന്നു പരാതിയിൽ പറഞ്ഞു. എലവുംതട്ടയിൽ നിന്ന് തിരുവനന്തപുരം പേരൂർക്കടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച വിനോദ് കൃഷ്ണ അവിടെയും തന്നെ കൂട്ടിക്കൊണ്ടുപോയി ഒപ്പം താമസിപ്പിച്ചു എന്നും പീഡിപ്പിച്ചു എന്നും പരാതിയിൽ പറഞ്ഞു . വിനോദ് കൃഷ്ണക്കു ഇനി രണ്ടുവർഷം കൂടിയേ സർവീസ് ഉള്ളു. ഇപ്പോൾ സി.ഐ. വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്തിരിഞ്ഞു. യുവതി ജില്ലാ പോലീസ് മേധാവിക്കു പരാതിയും കൊടുത്തു. അതോടെ സി.കെ. സസ്പെൻഷൻ ആവുകയും ചെയ്തു.







