കാസര്‍കോട്: ഒക്ടോബർ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ (തിങ്കള്‍) ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 1081 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനായി 119.47 കോടി രൂപയും ക്ഷേമപെന്‍ഷനായി 961.64 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഈ മാസത്തെ പെന്‍ഷന്‍ വിതരണം നവംബര്‍ 5നകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. 22,42,475 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി പെൻഷൻ തുക വീടുകളില്‍ നേരിട്ട് എത്തിക്കും.








