17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു; അഡീഷണല്‍ ജഡ്ജിയുടെ മകന്‍ കസ്റ്റഡിയില്‍

കൊച്ചി:17കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സംഭവത്തില്‍ അഡീഷണല്‍ ജഡ്ജിയുടെ മകന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് (ഞായര്‍) പുലര്‍ച്ചെ കൊച്ചി, ചേരാനല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ ആണ് മരണപ്പെട്ടത്. തട്ടുകട നടത്തിപ്പുകാരനാണ് ഇദ്ദേഹം. കട അടച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണന്‍.
സംഭവത്തില്‍ കേസെടുത്ത പൊലീസ് 17കാരനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയുടെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page