മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടയില്‍ അപകടം; 2 യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ, മണ്ണഞ്ചേരി അടിവാരം സ്വദേശികളായ മുഹമ്മദ് സബീന്‍ (17), റിന്‍ഷാദ് (17) എന്നിവരാണ് മരിച്ചത്.മണ്ണഞ്ചേരി ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കള്‍. അപകടത്തില്‍പ്പെട്ടവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് പൊലീസ് ആര്‍.സി ഉടമയെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷണ വിവരം വ്യക്തമായത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ ലോക്ക് തകര്‍ത്താണ് മോഷ്ടിച്ചു കടത്തിയത്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു.

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുള്ളിപ്പുലി കുടുങ്ങി; ഒന്നല്ല, രണ്ട്

മംഗ്‌ളൂരു: നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് പതിവാക്കിയ രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടി. ബെല്‍ത്തങ്ങാടി താലൂക്കിലെ സവനലൂരിലും ബ്രഹ്‌മാവാറിനടുത്തുള്ള അച്‌ലാഡിയിലുമാണ് പുലികള്‍ കൂട്ടില്‍ കുടുങ്ങിയത്.സവാനലൂര്‍ ഗ്രാമത്തിലെ ഹന്നാഡി ഫാല്‍ക്കയിലെ ബാലകൃഷ്ണ നായികിന്റെ വീട്ടിനു സമീപത്തു വച്ച കൂട്ടിലാണ് ഒരു പുലി കൂട്ടിൽ കുടുങ്ങിയത്. പ്രദേശത്ത് ആഴ്ചകളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പിടിയിലായ പുലിക്ക് രണ്ടു വയസ് പ്രായമുള്ളതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. അച്‌ലാഡിയിലാണ് മറ്റൊരു പുള്ളിപ്പുലി കുടുങ്ങിയത്. പതിവായി നാട്ടിലിറങ്ങിയ പുലി വളര്‍ത്തു …

ട്രെയിന്‍ യാത്രക്കിടയില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ്പ് കവര്‍ന്ന യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ് അടങ്ങിയ ബാഗ് കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മലപ്പുറം, കുണിയേരി, കാവുപുറം സ്വദേശിയായ മുഹമ്മദ് ജാബിറി(38)നെയാണ് കാസര്‍കോട് റെയില്‍വെ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പാലക്കാട്, പട്ടാമ്പി സ്വദേശിയും മംഗ്‌ളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയുമായ ടി പി വിഷ്ണുദത്തിന്റെ ലാപ്‌ടോപ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആഗസ്റ്റ് 22നാണ്‌ കേസി നാസ്പദമായ സംഭവം.മംഗ്‌ളൂരുവിലേക്കുള്ള പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു വിഷ്ണുദത്ത്. ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് ലാപ് ടോപ് അടങ്ങിയ ബാഗ് മോഷണം പോയ …

പൊതുനന്മക്കു ധനം സമാഹരിക്കാൻ കാലിച്ചാമരത്തു ജനകീയ മത്സ്യച്ചന്ത

കരിന്തളം: പൊതുനന്മക്കു സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനു കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയും എം.എസ്.പി ഫിഷ് മാർക്കറ്റും സംയുക്തമായി ജനകീയ മത്സ്യച്ചന്ത ആരംഭിച്ചു. എല്ലാ മാസവും രണ്ടാം തീയതി മത്സ്യച്ചന്ത സംഘടിപ്പിക്കാനും അതിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭവും പൊതുനന്മ ഫണ്ടിലേക്ക് കൈമാറാനും സംഘാടകർ തീരുമാനിച്ചു.കാലിച്ചാമരത്ത് നടന്ന ചടങ്ങ് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം സംരംഭങ്ങൾ മാതൃകാപരമാണെന്നും പൊതുനന്മ ഫണ്ട് സമൂഹത്തിലെ അർഹരായവർക്ക് സഹായഹസ്തമാകുമെന്നും അദ്ദേഹം …

നോർക്ക കെയർ ഇൻഷുറൻസും നോർക്ക അംഗത്വവും: ജിദ്ദയിൽ ബോധവൽക്കരണ സെമിനാർ നടത്തി

ജിദ്ദ: കാസർകോട് ജില്ലയിലെ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന നോർക്ക അംഗത്വം, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി എന്നിവയെക്കുറിച്ച് ജിദ്ദയിൽ ബോധവൽക്കരണ സെമിനാർ നടത്തി.നോർക്ക അംഗത്വത്തിന്റെ പ്രാധാന്യം, ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ, അംഗത്വം നേടുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദീകരിച്ചു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ഒഐസിസി കാസർകോട് ജില്ലാ പ്രസിഡന്റ് നിതേഷ് ബാലൻ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പൈവളികെ നേതൃത്വം നൽകി.പരിപാടി സംഘടിപ്പിക്കുന്നതിന് സഹകരിച്ച ഗഫൂർ പെർള, അഷ്റഫ് ഉദ്യാവര, അബ്ദുൽ ലത്തീഫ് മഞ്ചേശ്വരം, …

എം എസ് എഫ് ജില്ലാ കമ്മിറ്റിയിൽ പ്രതിസന്ധി രൂക്ഷം ; 5 ജില്ലാഭാരവാഹികൾ രാജിവച്ചു ; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും രാജിയിലേക്ക്

കാസർകോട് : എംഎസ്എഫ് ജില്ലാ പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലാ ട്രഷറർ സർഫറാസ് ബന്ദിയോട് ഉൾപ്പെടെ 5 ജില്ലാ ഭാരവാഹി കൾ രാജിവച്ചു. സർഫറാസിനു പുറമേ, വൈസ് പ്രസിഡന്റുമാരായ ജംഷീർ മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ, സെക്രട്ടറിമാരായ ബിലാൽ ആരിക്കാടി, അൻസാർ വൊർക്കാടി എന്നിവരാണ് ഭാരവാഹിത്വം രാജിവെച്ചത്. മഞ്ചേശ്വരം മണ്ഡലം എംഎസ്എഫ് ഭാരവാഹികളും ഇന്ന് രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലേക്ക് കാസർകോട് ജില്ലാ കമ്മിറ്റിയിൽ നിന്ന് മുൻ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സവാദ് …

സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിയ സംഭവം; സ്ത്രീ അറസ്റ്റിൽ, കൂട്ടുപ്രതിയായ യുവാവിനെ തിരയുന്നു

കാസര്‍കോട്: സ്വർണ്ണമാണെന്ന് വിശ്വസിച്ചു മുക്കുപണ്ടം നല്‍കി അഞ്ചുലക്ഷം രൂപ തട്ടിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. കർണാടക സ്വദേശിനി ശാന്തി(50) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതി രാജുവിനെ പൊലീസ് തിരയുന്നു. ചെറുവത്തൂര്‍, പാക്കനാര്‍ തീയേറ്ററിന് സമീപത്തെ എം അനീഷാണ് തട്ടിപ്പിനിരയായത്.2016 മെയ് 30ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാക്കനാര്‍ തീയേറ്ററിന് സമീപത്ത് വച്ച് പ്രതികള്‍ സ്വര്‍ണ മാലയാണെന്നു പറഞ്ഞ് മുക്കുപണ്ടം നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

വിചാരണയ്ക്ക് ഹാജരായില്ല; പോക്‌സോ കേസില്‍ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. വിചാരണയ്ക്ക് ഹാജരാകാത്തതിലാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ്ട്രാക്ക് കോടതി ജാമ്യം റദ്ദാക്കിയത്. 2025ലായിരുന്നു ഖാദര്‍ കരിപ്പൊടിക്കെതിരെ കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓണ്‍ലൈന്‍ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. വിവിധ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസില്‍ ഖാദറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വധശ്രമക്കേസില്‍ ഒളിവിലായതിനാല്‍ പോക്‌സോ കേസിന്റെ വിചാരണയില്‍ ഖാദര്‍ കരിപ്പൊടി ഹാജരായിരുന്നില്ല. …

ചേവായൂരിൽ കാർ കത്തി വ്യാപാരി മരിച്ച സംഭവം കൊലയോ? ആത്മഹത്യയോ?, സിസിടിവി ദൃശ്യം പുറത്തുവന്നു

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വ്യാപാരി സുധാകരൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറി. കത്തിയ കാറിന്റെ 20 മീറ്റർ അകലെ നിന്ന് പെട്രോൾ കന്നാസ് കണ്ടെത്തി. കാർ ഇടവഴിലൂടെ പോകുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ സിസിടീവി ദൃശ്യം പുറത്തു വന്നു. ഇതോടെയാണ് കൊലപാതകമെന്ന സംശയം വർധിച്ചത്. നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചല്ല കാർ കത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വളരെ പതുക്കെയാണ് കാർ ഇറക്കമിറങ്ങുന്നത്. അതിന് ശേഷം പെട്ടെന്ന് കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഒന്നുകിൽ ആത്മത്യയാകാമെന്നും അല്ലെങ്കിൽ കൊല …

എസ്എഫ്‌ഐയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിനു നേരെ വടിയെറിഞ്ഞു ,സംസ്ഥാന സെക്രട്ടറി സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടയില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം. സമര സ്ഥലത്ത് വീണ ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മര്‍ദ്ദനമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇടയാക്കിയതെന്നു എസ്എഫ്‌ഐ ആരോപിച്ചു. പൊലീസിനു നേരെ വടികൾ എറിഞ്ഞതായും പരാതിയുണ്ട്.കേരളസര്‍വ്വകലാശാലയിലെനയങ്ങള്‍ക്കെതിരെഎസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെപ്രതിഷേധിച്ചിരുന്നു. ഇതിനിടയില്‍വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി ഉപയോഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കവര്‍ച്ച പതിവാക്കിയ വിരുതന്‍ അറസ്റ്റില്‍; പിടിയിലായത് പുതിയ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടയില്‍

പയ്യന്നൂര്‍: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു കവര്‍ച്ച പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. മാലൂര്‍, ശിവപുരം സലീന മന്‍സിലിലെ വി.സി ഹാരിസി(47)നെയാണ് കണ്ണൂര്‍ എസിപി എംപി ആസാദിന്റെ മേല്‍നോട്ടത്തില്‍ വളപട്ടണം എസ്‌ഐ വിപിനും സംഘവും അറസ്റ്റ് ചെയ്തത്.പുതിയതെരുവില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് 1.20 ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്ന കേസിലാണ് ഹാരിസ് കുടുങ്ങിയത്.ആഗസ്ത് 23ന് രാവിലെ 11 മണിയോടെയാണ് കവര്‍ച്ച നടന്നത്. കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനത്തില്‍നിന്നാണ് പണവും ലാപ്ടോപ്പും തട്ടിയെടുത്തത്. പുതിയതെരു സ്‌റ്റൈലോ കോര്‍ണറില്‍ വാഹനം …

പിഞ്ചുകുഞ്ഞിനെ ഉപയോഗിച്ചും സ്വർണ്ണക്കടത്ത്; 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് ഒരു കോടിയുടെ സ്വർണ്ണം കടത്തി, കരിപ്പൂർ വിമാനത്താവളത്തിൽ പിതാവ് പിടിയിൽ

കോഴിക്കോട്: 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണ കടത്ത് നടത്തിയ പിതാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ മക്കൾക്കൊപ്പം എത്തിയ ആളാണ് പിടിയിലായത്. കുഞ്ഞിന്റെ ദേഹത്തു നിന്നും കുഞ്ഞിന്റെ പിതാവിന്റെ ദേഹത്ത് നിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നാണ് പൊന്നാനി സ്വദേശി മൂന്നു മക്കൾക്കൊപ്പം കരിപ്പൂരിൽ വിമാനമിറങ്ങിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘമാണ് സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. …

കുമ്പളയില്‍ ക്ഷേത്ര കവാടത്തിനു മുന്നിലെ ഓവുചാലില്‍ കാല്‍ കുടുങ്ങി; ഡിസിസി സെക്രട്ടറിയുടെ കാലിന് സാരമായി പരിക്കേറ്റു

കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു മുന്നിലെ ഓവുചാലില്‍ കാല്‍ കുടുങ്ങി ഡിസിസി സെക്രട്ടറി ലക്ഷ്മണ പ്രഭുവിന്റെ കാലിന് സാരമായി പരിക്കേറ്റു. ഇന്ന് (ബുധന്‍) രാവിലെയാണ് സംഭവം. ക്ഷേത്രത്തിലേക്ക് പോകാനായി കാറില്‍ വന്നിറങ്ങുന്നതിനിടയിലാണ് ക്ഷേത്ര കമാനത്തിന് മുന്നിലെ ഓവുചാലില്‍ കാൽ കുടുങ്ങിയത്. ഓവുചാലിന് മുകളില്‍ നേരത്തെ പഞ്ചായത്ത് അധികൃതര്‍ ഇരുമ്പു കമ്പികള്‍ മൂടിയിരുന്നു. എന്നാല്‍ ഓവുചാലിന്റെ ഒരു ഭാഗത്ത് അപകട ഭീഷണി നില നില്‍ക്കുന്ന തരത്തിലായിരുന്നു കമ്പികള്‍ ഇട്ടിരുന്നത്. അപാകത പല തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് …

കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; ’19-ാം നുറ്റാണ്ടില്‍ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു’- വി ഡി സതീശൻ

തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല, കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. 19-ാം നുറ്റാണ്ടില്‍ പറയുന്ന കാര്യം 21-ാം നൂറ്റാണ്ടില്‍ പറയുന്നു എന്നും മുഖ്യമന്ത്രി വിമർശിച്ചു. പ്രസ്താവനയോട് കേരള സര്‍ക്കാരിനോ ഞങ്ങളുടെ പാര്‍ട്ടിക്കോ ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യ അയിഷ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സർവസൈന്യാധിപയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകിസ് രാജ്ഞി, …

മുക്കുപണ്ടം നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു; യുവതീ-യുവാക്കള്‍ക്കെതിരെ 10 വർഷത്തിനു ശേഷം കേസ്

കാസര്‍കോട്: മുക്കുപണ്ടം നല്‍കി അഞ്ചുലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ചതായി പരാതി. രണ്ട് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവത്തൂര്‍, പാക്കനാര്‍ തീയേറ്ററിന് സമീപത്തെ എം. അനീഷാണ് പരാതിക്കാരന്‍. ഇയാളുടെ പരാതിയില്‍ ശാന്തി, രാജു, എന്നിവര്‍ക്കെതിരെയാണ് കേസ്.2016 മെയ് 30ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാക്കനാര്‍ തീയേറ്ററിന് സമീപത്ത് വച്ച് പ്രതികള്‍ സ്വര്‍ണ മാലയാണെന്നു പറഞ്ഞ് മുക്കുപണ്ടം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

വാങ്ങിയ സാധനങ്ങൾക്ക് പണം ചോദിച്ചതിലുള്ള വിരോധം; തൃക്കരിപ്പൂരിൽ വ്യാപാരിയെയും തടയാൻ ചെന്ന യുവാവിനെയും ആക്രമിച്ചു, രണ്ടുപേർക്കെതിരെ കേസ്

കാസർകോട്: തൃക്കരിപ്പൂരിൽ കടയിൽ കയറി വ്യാപാരിയെയും തടയാൻ ചെന്ന യുവാവിനെയും രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. ഒളവറ സ്വദേശിയും തൃക്കരിപ്പൂരിലെ എൻ.ആർ വെജിറ്റബിൾ സ്ഥാപന ഉടമയുമായ സഞ്ജയൻ(46), ബീരിച്ചേരി സ്വദേശി സുലൈമാൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. തൃക്കരിപ്പൂരിലെ രണ്ടുപേർ കത്തികൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയും, മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴുത്തിന് പരിക്കേറ്റ സഞ്ജയ് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും മുഖത്ത് സാരമായി …

പൈവളിഗെയുടെ ചുവപ്പ് : രക്തസാക്ഷികൾക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി

പൈവളിഗെ: ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ നൽകി പെെവളിഗെയെ ചുവപ്പിച്ച ധീര രക്തസാക്ഷികളായ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പഷെട്ടി സഹോദരങ്ങളുടെ സ്‌മരണ  നാട്‌ പുതുക്കി.  68–-ാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സിപി എം നേതൃത്വത്തിൽ പൈവളിഗെ ട‍ൗണിൽ നടന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. സിജി മാത്യു അധ്യക്ഷത വഹിച്ചു. കെ ആർ ജയാനന്ദ, സി എ സുബൈർ, ബേബി ഷെട്ടി , അബ്‌ദുൾറസാഖ് ചിപ്പാർ പ്രസംഗിച്ചു .കായർകട്ടെയിൽനിന്നും ബാൻഡ്‌ മേളങ്ങളുടെ …

നീലേശ്വരം, കൊയോമ്പുറത്തെ ടി.വി. കമലാക്ഷി അന്തരിച്ചു

കാസർകോട്:നീലേശ്വരം, കൊയാമ്പുറത്തെ പരേതനായ കെ. പി. കണ്ണൻ്റെ ഭാര്യ ടി. വി. കമലാക്ഷി (75) അന്തരിച്ചു.മക്കൾ: അനിത, പ്രിയേഷ് , ശ്രീജ.മരുമക്കൾ. തമ്പാൻ ( മൗക്കോട് ), രതീഷ് (കണ്ണൂർ). സഹോദരങ്ങൾ: ടി.വി. കൃഷ്ണൻ, ടി.വി. ലക്ഷ്മി, ടി.വി. രാഘവൻ, ടി. വി. ശാന്ത, ടി.വി. ശശി.പരേതരായ കണ്ണൻ, കാർത്ത്യായനി.