കാസര്‍കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, ബാര ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എം. രാഘവന് നായര്‍ സ്മാരക വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാര്‍ഡും സമ്മാനിച്ച് അനുമോദിച്ചു.
എം. രാധാകൃഷ്ണന് നായര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എം കുഞ്ഞിക്കണ്ണന് നായര്‍ ആധ്യക്ഷം വഹിച്ചു. റിട്ട. ഡിഡിഇ എന്‍. നന്ദികേശന്, എവി.ഹരിഹരസുധന്, രാധാകൃഷ്ണന് മുക്കുന്നോത്ത്,
എം.മാധവന്‍നായര്‍, ലീലാ രാഘവന് നായര്‍ സംസാരിച്ചു. ക്ഷേത്രഭരണ സമിതി സെക്രട്ടറി കെ. കരുണാകരന് നായര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് സി.കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.







