ജെറുസലേം: ഇസ്രായേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള അവസാന തയ്യാറെടുപ്പും പൂര്‍ത്തിയാക്കി രാജ്യം നാളെ തിരഞ്ഞടുപ്പിനു ഒരുങ്ങി നില്‍ക്കവെ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നേതൃസ്ഥാനത്തേക്കുള്ള സങ്കീര്‍ണ്ണ പരീക്ഷണത്തിന് വിധേയനായിരിക്കുന്നു. 2023 ഒക്ടോബര്‍ 7ലെ ഹമാസിന്റെ ഇസ്രായേലില്‍ കടന്നുകയറിയുള്ള അക്രമം, ഹമാസിന്റെ തുടര്‍ അക്രമണങ്ങള്‍, ഗാസ അക്രമത്തിന്റെ തുടക്കം, നടന്നുകൊണ്ടിരിക്കുന്ന ഗാസ യുദ്ധം, നിര്‍ണായകമായ ആഭ്യന്തര മാറ്റങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണരംഗത്തെ ചൂടുപിടിച്ച ചര്‍ച്ചാ വിഷയങ്ങളായിരുന്നു.
തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തുടരണമെന്നും അധികാരം നിലനിര്‍ത്തണമെന്നും ഉള്ളത് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് അനിവാര്യമാണ്. പ്രതിപക്ഷ നേതാക്കന്മാരായ ഗാഡി എല്‍സങ്കോട്, നഫ്ത്താല്‍ ബന്നറ്റ് എന്നിവര്‍ പ്ചരണത്തില്‍ നെതന്യാഹുവിന്റെ നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.
ഗാസ യുദ്ധത്തിന്റെ ഭാവിയും അമേരിക്കയുമായുള്ള ബന്ധവുംഇസ്രായേലിന്റെ അന്തര്‍ദേശീയ നിലപാടുകളും സംബന്ധിച്ച വാശിയേറിയ അഭിപ്രായങ്ങളും പ്രചരണ രംഗത്ത് സജീവമായിരുന്നു.
നാളെ നടക്കാനിരുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രായേലില്‍ കടന്നു കയറി നടത്തിയ മിന്നല്‍ അക്രമത്തില്‍ 1200 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവമാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലിനും ലോകമാസകലം യുദ്ധഭീഷണിക്കും ഇടയാക്കിയിട്ടുള്ളത്.








