കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആള് ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരണപ്പെട്ട കേസില്‍ ആര്‍സി ഉടമയായ അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറെ പ്രതി ചേര്‍ത്തു.
വാഹന ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് തുടക്കത്തില്‍ മടി കാണിച്ചുവെന്ന ആരോപണം ശക്തമായിരുന്നു.
ഇന്നലെ (ഞായര്‍) പുലര്‍ച്ചെ ചേരാനെല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ തട്ടുകട ഉടമയായ ജയബാലകൃഷ്ണന്‍ എന്നയാളാണ് മരിച്ചത്. പിന്നീടാണ് അപകടത്തില്‍പ്പെട്ട ബെന്‍സ് കാര്‍ ഓടിച്ചത് ജഡ്ജിയുടെ മകനാണെന്നു വ്യക്തമായത്. 17കാരനെ പൊലീസ് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതിനെതിരെ മരിച്ചയാളുടെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെയാണ് ജഡ്ജിക്കെതിരെ കേസെടുത്തത്.
അതേ സമയം കേസിലെ പ്രതിയായ 17കാരന് വാഹനം ഓടിച്ചിരുന്നത് മണിക്കൂറില്‍ 100കിലോമീറ്ററിന് മുകളിലായിരുന്നുവെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് വ്യക്തമാക്കി.
കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിടുമെന്നും അദ്ദേഹം പറഞ്ഞു.







