ന്യൂഡല്‍ഹി: ഏറ്റവും പുതിയ ഉപഗ്രഹ വിലയിരുത്തലില്‍ അര്‍ണബ് ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മധ്യഭാഗത്തും അതിനോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍ മധ്യഭാഗത്തും രൂപം കൊള്ളുന്നു.
കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 28നു ബംഗാള്‍ ഉള്‍ക്കടല്‍ ക്ഷുഭിതമാവുമെന്നും അതിശക്തമായ തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പു പുറപ്പെടുവിച്ചു.
അര്‍ണബ് ചുഴലിക്കാറ്റ് ആന്ധ്രയിലേക്കു നീങ്ങുന്നെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ഇന്‍സാറ്റ്-3 ഡി എസ് കാലാവസ്ഥാ ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങളില്‍ കിഴക്കന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള പടിഞ്ഞാറന്‍- മധ്യ പശ്ചിമ ബംഗാള്‍ ഉള്‍ക്കടലിലും അര്‍ണബ് ചുഴലിക്കാറ്റ് വീശുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്ത് പ്രത്യേകിച്ചു ആന്ധ്രാ പ്രദേശിലേക്കും ഒഡീഷയിലേക്കും ചുഴലിക്കാറ്റ് നീങ്ങുമ്പോള്‍ കൊടുങ്കാറ്റിനൊപ്പം തീവ്രമായ മേഘ പ്രവര്‍ത്തനവും പ്രകടമാണ്. ഒക്ടോബര്‍ 26നു രാത്രിയോടെ അര്‍ണബ് ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും 28നു പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്കു മാറുമെന്നുമാണ് സൂചന.








