കാസര്‍കോട് : തൃശൂരില്‍ നടന്ന സംസ്ഥാന പോണി മിനി സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കാസര്‍കോട് ജില്ലക്ക് മൂന്നാം സ്ഥാനം. ലൂസേര്‍സ് ഫൈനലില്‍ കോട്ടയത്തിനെ 5നെതിരെ 9 സ്കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സംസ്ഥാന സെക്രട്ടറി ബിബിന്‍ ബാബു വിജയികള്‍ക്കു ട്രോഫി സമ്മാനിച്ചു. ടീം കോച്ച് അനന്തു, അമ്പയര്‍ പാനല്‍ അംഗം കെ.ക്രിപേഷ് സംബന്ധിച്ചു. ജില്ലയിലെ നാല് കളിക്കാര്‍ സംസ്ഥാന ക്യാമ്പിലേക്ക് പ്രവേശനം നേടി.
വിജയിച്ച ടീമംഗങ്ങളെ ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് ഷാഫി എ.നെല്ലിക്കുന്ന് സെക്രട്ടറി അശോകന് ധര്‍മ്മത്തടുക്ക ട്രഷറര്‍ റിജിത് കുമാര്‍ കെ സംസഥാന കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു.







