നാരമ്പാടിയിലെ മുതിർന്ന ഡ്രൈവർ വിക്ടർ ഡിസൂസ അന്തരിച്ചു

നാരമ്പാടി: നാരമ്പാടിയിലെ മുതിർന്ന ഡ്രൈവർ ബാബണ്ണ എന്ന വിക്ടർ ഡിസൂസ (75) അന്തരിച്ചു.
നാരമ്പാടിയിൽ
ദീർഘകാലമായി ലോറി ഡ്രൈവറായിരുന്നു. കുറച്ചു കാലം ഡ്രൈവിംഗ് സ്കൂളുകളിൽ ഡ്രൈവിംഗ് പരിശീലകനായും ജോലി ചെയ്തിട്ടുണ്ട്.
ഏതാനും വർഷം മുമ്പ് ഷാനു മോൾ ലോറി സർവീസ് എന്ന സ്ഥാപനം ആരംഭിച്ചു. ആ സ്ഥാപനത്തെ അദ്ദേഹം മികച്ച നിലയിലേക്ക് വളർത്തിയെടുത്തു. നിലവിൽ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: ലൂസി ക്രാസ്ത.
മക്കൾ: സുനിത, വിജയ്, പ്രിയ ഡിസൂസ, സന്തോഷ് ഡിസൂസ, മനോജ് ഡിസൂസ.
മരുമക്കൾ: ഫ്രാൻസിസ്, ബെർണാഡ്, റൊണാൾഡ്, സോണിയ, പ്രമീള.
ബിജെപി നേതാവ് ഹരീഷ് നാരമ്പാടി, സിപിഎം നേതാക്കളായ ഗിരീഷ്, അബ്ദുൽ ലത്തീഫ് സി.കെ., കോൺഗ്രസ് നേതാവ് ജോണി, പഞ്ചായത്ത് അംഗം ബബിത തുടങ്ങിയവർ പരേതന്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page