ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബിഎംഎസ്

കാസര്‍കോട്: തൊഴിലാളികളുടെ സുരക്ഷയ്ക്കായിഏർപ്പെടുത്തിയ ക്ഷേമനിധി ബോര്‍ഡുകളുടെ പിടിപ്പുകേട് മൂലം അംഗങ്ങള്‍ അംഗത്വം പുതുക്കാതെ പിരിഞ്ഞുപോകുകയാണെന്ന് ബിഎംഎസ് ജില്ലാ സമ്മേളനം ആരോപിച്ചു. പുതിയ അംഗങ്ങള്‍ ഈ മേഖലയിലേക്ക് വരാന്‍ താത്പര്യം കാണിക്കുന്നില്ല.എല്ലാ ക്ഷേമനിധി പദ്ധതികളിലെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം, പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യണം. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എല്ലാ ബോര്‍ഡിലും ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം വിപുലീകരിച്ച് തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിച്ചിട്ടും കേരളത്തിലെ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൂലി കുടിശ്ശികയില്ലാതെ ജോലി കഴിഞ്ഞ ഉടന്‍ ബാങ്ക് അക്കൗണ്ടില്‍ പണം ലഭ്യമാക്കണം.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്കും ജോലി ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണം.കേന്ദ്രം പ്രഖ്യാപിച്ച 125 തൊഴില്‍ദിനവും വര്‍ധിപ്പിച്ച കൂലിയും ഉറപ്പാക്കണം.മോട്ടോര്‍ മേഖലയില്‍ പണിയെടുക്കുന്ന പരിനായിരത്തോളം തൊഴിലാളികള്‍ കടുത്ത അവഗണനയാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഓട്ടോറിക്ഷ മേഖലയില്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലവര്‍ധന, ഇന്ധന വിലവര്‍ധന, വര്‍ക്ക്‌ഷോപ്പുകളിലെ കൂലി വര്‍ധന, ആര്‍ടിഒ ഓഫീസുകളിലെ സേവന നിരക്കുകളിലെ വര്‍ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന ഇതെല്ലാം കൊണ്ട് പൊറുതിമുട്ടിയ മോട്ടോര്‍ തൊഴിലാളികള്‍ക്ക് നാല് വര്‍ഷമായി ചാര്‍ജ് വര്‍ധനവ് വരുത്താന്‍ തയ്യാറാകുന്നില്ല. അടിയന്തിരമായി മോട്ടോര്‍ ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്വകാര്യ ബസ് മേഖലയില്‍ജോലി നഷ്ടപെടുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അങ്കണ്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കണം. പത്ത് വര്‍ഷമായി വര്‍ദ്ധിപ്പിക്കാത്ത ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണം. റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി എല്ലാ സംസ്ഥാനങ്ങളിലും ഏകീകരിക്കണം.ആശാ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തി മാന്യമായ സ്ഥിരശമ്പളം നല്‍കണം.

കേന്ദ്രം പ്രഖ്യാപിച്ച 5 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കുടുംബാംഗങ്ങള്‍ക്കും ലഭ്യമാക്കണം, പെന്‍ഷന്‍ ഫാമിലി പെന്‍ഷനാക്കണം.പള്‍സ് പൊളിയോ ഡ്യൂട്ടിക്ക് തുടക്കം മുതല്‍ നല്‍കുന്ന 75 രൂപ 700 രൂപയായി ഉയര്‍ത്തണം, വാക്‌സിന്‍ സര്‍വ്വേയുടെ കുടിശ്ശിക തീര്‍ക്കണം, മറ്റ് ഇന്‍സെന്റീവുകള്‍ വര്‍ദ്ധിപ്പിച്ച് നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.1984ല്‍ രൂപീകരിച്ച കാസര്‍കോട് ജില്ല ഇന്നും വികസനത്തില്‍ ഏറെ പിന്നിലാണെന്നും 2012ല്‍ പ്രഖ്യാപിച്ച 12000 കോടിയുടെ പാക്കേജ് ഇതുവരെ നടപ്പായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി..വിദ്യാഭ്യാസ, ആരോഗ്യ, യാത്രാ മേഖലകളില്‍ ജില്ല കടുത്ത അവഗണന നേരിടുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലോ ആവശ്യത്തിന് അധ്യാപകരോ ഇല്ല, ജനറല്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നിന്റെയും കുറവ്, മലയോരത്ത് കെഎസ്ആര്‍ടിസി ബസ് കുറവ്, പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലായ്മ, ടൂറിസം സാധ്യതകള്‍ ഉപയോഗിക്കാത്ത അവസ്ഥ എന്നിവ സമ്മേളനം ചൂണ്ടിക്കാട്ടി.

ദേശീയ വൈസ് പ്രസിഡന്റ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ഉപേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കാസര്‍കോട് ജില്ലാ സംഘചാലക് പ്രഭാകരന്‍ , സ്വാഗതസംഘ ചെയര്‍മാന്‍ എ.സി.അശോക് കുമാര്‍പ്രസംഗിച്ചു.ടി.കൃഷ്ണന്‍ കോളേത്ത്, മിനി ശ്രീനിവാസന്‍, സുനില്‍ വാഴക്കോട്, ഭരതന്‍ കല്യാണ്‍ റോഡ്, ഗീത ബാലകൃഷ്ണന്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. എം.വി.പ്രദീപ്, ഹരീഷ് കുതിരപ്പാടി, ശിവരാമന്‍, വിശ്വനാഥ ഷെട്ടി, ശോഭ ബല്‍രാജന്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി മുരളീധരന്‍, സമിതി അംഗം വി.വി.ബാലകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ ബി നായര്‍, ജോയിന്റ് സെക്രട്ടറിമാരായ യശ്വന്തി ബെജ്ജ, ഭാസ്‌കരന്‍ പൊയിനാച്ചി, ഗുരുദാസ് മധൂര്‍, ജില്ലാ സെക്രട്ടറി കെ.വി ബാബു, ട്രഷറര്‍ ബി.മനീഷ് കണക്കുകൾ അവതരിപ്പിച്ചു.ബിഎംഎസ് സംസ്ഥാന സംഘടനാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ബാലചന്ദ്രന്‍ പാലക്കാട് സംഘാടന ചര്‍ച്ച നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് കുമാര്‍ സമാരോപ് പ്രഭാഷണം നടത്തി. ജില്ലാ ജോ.സെക്രട്ടറി പി.ദിനേശ് സ്വാഗതവും സെക്രട്ടറി കെ.വി. ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.ഉപേന്ദ്രന്‍ (പ്രസി), അനില്‍.ബി.നായര്‍, പി. ദിനേശ്, സുനില്‍ വാഴക്കോട്, ഹരീഷ് കുട്രപ്പാടി, ഗീത ബാലകൃഷ്ണന്‍ (വൈ പ്രസി), കെ.വി.ബാബു (സെക്ര), ലീല കൃഷ്ണന്‍, പ്രദീപ് കേളോത്ത്, ഭാസ്‌കരന്‍ പൊയിനാച്ചി, ഗുരുദാസ് മധൂര്‍, മിനി ശ്രീനിവാസന്‍, യശവന്തി ബേജ്ജ, അജയന്‍ പുതിയകണ്ടം (ജോ.സെക്ര), ബി.മനീഷ് (ട്രഷ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page