തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിജിലന്‍സ് സി ഐയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി ഐ ബിനീഷ് ലാൽ ആണ് ഊരുപൊയ്കയിലെ വീട്ടില്‍ ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്നു സംശയിക്കുന്നു.
ഇന്നലെ രാത്രി മദ്യ ലഹരിയില്‍ എത്തിയ ബിനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായി പറയുന്നു. അതിനു ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നു രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. കോടതി ജീവനക്കാരിയായ ദിവ്യയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.








