കാസര്‍കോട്: ബദിയഡുക്ക, ഏത്തടുക്ക സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. നീരടുക്കയിലെ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി (56) യാണ് മരിച്ചത്. താമസസ്ഥലത്തു വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മൊയ്തീന്‍ കുഞ്ഞിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.
ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് മുഫീദ് മുഹ്‌യുദ്ദീന്‍, മുര്‍ഷിദലി , അഹമ്മദ് മിസിയാന്‍. സഹോദരങ്ങള്‍: അബ്ദുള്ള, ബീഫാത്തിമ, മറിയുമ്മ, പരേതരായ അബ്ദുള്ള കുഞ്ഞി, അവ്വൗമ്മ.







