ദീര്‍ഘകാലം ജീവിക്കാന്‍ ആഗ്രഹമുണ്ടോ? കഠിനാധ്വാനം ചെയ്‌തോളൂ

വെയ്ല്‍സ്: ദീര്‍ഘകാലം ജീവിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ കഠിനാധ്വാനം ചെയ്തുകൊള്ളൂ. ഒപ്പം ഫിഷ് ആന്റ് ചിപ്‌സ് എന്ന ഭക്ഷണം കഴിക്കുക.

ഒരു പക്ഷേ, ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്നു കരുതാവുന്ന, എന്തായാലും വെയില്‍സിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഓവന്‍ ഫൈലറാണ് 107-ാം പിറന്നാള്‍ ആഘോഷത്തിനിടയില്‍ തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ദീര്‍ഘായുസ് മാത്രമല്ല, ആരോഗ്യവും യുവത്വം പ്രസരിക്കുന്നതുമായ ശരീര പ്രകൃതിയും അദ്ദേഹത്തിനുണ്ട്.

1919ല്‍ ജനിച്ച ഫൈലര്‍ രണ്ടാം ലോക മഹായുദ്ധകാലത്തു ‘റോയല്‍ വെല്‍ഷ് ഫുസൈലിയേഴ്‌സ്’ മിലിറ്ററി പൊലീസ് എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. നാലു മക്കളുണ്ട്. 10 കൊച്ചുമക്കളും 15 കൊച്ചു കൊച്ചു മക്കളും.

ഫൈലറുടെ 107-ാം പിറന്നാള്‍ കുടുംബാംഗങ്ങളുടെയും സൈനികോദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. ബ്രിട്ടീഷ് ചാരിറ്റിയായ എസ് എസ് എ എഫ് എ അദ്ദേഹത്തിനു പ്രത്യേക സ്മാരക ഉപഹാരം നല്‍കി ആദരിച്ചു.

ജീവിതത്തോടു ആത്മ സമര്‍പ്പണമുള്ള ഫൈലര്‍ പ്രായം തളര്‍ത്താത്ത മനസ്സോടെ ഇനിയും സജീവമായി തുടരുന്നുവെന്നു സുഹൃത്തുക്കളും കുടുംബാംഗങ്ങളും എടുത്തു കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page