ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ദേഹത്തേക്ക് വീണു; തൊഴിലാളി മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ലോറിയില്‍ നിന്നു മാർബിൾ ഇറക്കുന്നതിനിടയില്‍ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മന്നങ്കാവ് സ്വദേശി ഷെറിന്‍ ലാലി (34)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ (ഞായര്‍) രാത്രി പതിനൊന്നര മണിയോടെ കൊയിലാണ്ടി, വെങ്ങളം, കാട്ടിലപ്പീടികയിലാണ് അപകടം. പുതിയതായി നിര്‍മ്മിക്കുന്ന വീട്ടിലേക്ക് മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. കൂറ്റന്‍ മാര്‍ബിള്‍ പാളികള്‍ ഇറക്കുന്നിതിനിടെ ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഷിബി അപകടസ്ഥലത്ത് തന്നെ മരണപ്പെട്ടു.

പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

പയ്യന്നൂര്‍: പള്ളിയില്‍ മഗ്‌രീബ് നിസ്‌കാരം നിര്‍വഹിച്ച് മടങ്ങുകയായിരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. പയ്യന്നൂര്‍ എടാട്ട് ജുമാമസ്ജിദിനു സമീപത്തെ കെ. അബൂബക്കര്‍ (67) ആണ് മരിച്ചത്.ഇന്നലെ (ഞായര്‍) രാത്രി ഏഴര മണിയോടെ പഴയങ്ങാടിയിലാണ് അപകടം. കുടുംബസമേതം പഴയങ്ങാടിയിലെ എംആര്‍ഐ ഹോട്ടലിലെത്തിയതായിരുന്നു അബൂബക്കര്‍. പള്ളിയില്‍ നിസ്‌കാരം നിർവഹിച്ച് ഹോട്ടലിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പരേതരായ ബീരാന്‍ ഹാജി-കെ .ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെരീഫ …

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്: കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൊപ്പം, കുലുക്കല്ലൂര്‍, തത്താനംപ്പുള്ളിയില്‍ മുള്ളത്തു വീട്ടില്‍ രവി (30)യാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) രാവിലെ ആറു മണിയോടെയാണ് രവിയെ കപ്പത്തോട്ടത്തിനു അരികിൽ മരിച്ചു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് തോട്ടം ഉടമ മനോജ് കൊപ്പം പൊലീസ് സ്റ്റേശനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് രവി ഷോക്കേറ്റു മരിച്ചതെന്നു സംശയിക്കുന്നു. തകരാറിലായ ബൈക്ക് റോഡരുകില്‍ നിര്‍ത്തി കപ്പത്തോട്ടത്തിന് സമീപത്തുള്ള ഇടവഴിയില്‍ കൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പന്നിക്ക് …

കുമ്പള മോഡലില്‍ ഉപ്പിനങ്ങാടിയിലും കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാസ്‌കര നഗറില്‍ ഏഴു വയസ്സുകാരനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മോഡലിൽ ഉപ്പിനങ്ങാടിയിലും കുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ശനിയാഴ്ച വൈകുന്നേരം ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിരേ, ബന്ദാഡിയിലാണ് സംഭവം. സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രണ്ടു ആണ്‍ കുട്ടികള്‍. ഈ സമയത്താണ് ഒരു കാര്‍ എത്തിയത്. കാറിനകത്ത് നാലോളം പേരാണ് ഉണ്ടായിരുന്നത്. കാര്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന കുട്ടികളുടെ സമീപത്ത് നിര്‍ത്തി …

എബി തോമസ് മാർത്തോമാ ഭദ്രാസന മീഡിയ കമ്മിറ്റിയിലേക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അഭിനന്ദനം

ഡാലസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനത്തിന്റെ മീഡിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹിക-സഭാ പ്രവർത്തകനുമായ എബി തോമസിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദിച്ചു .അമേരിക്കൻ മലയാളി മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വവും സജീവ സാന്നിധ്യവുമാണ് എബി തോമസ്. മാധ്യമപ്രവർത്തനത്തോടൊപ്പം സഭാ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടുവരുന്ന അദ്ദേഹം, ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. മണ്ഡലം അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട് .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സജീവ പ്രവർത്തകനായ എബി തോമസിന്റെ …

സവര്‍ക്കര്‍ വിവാദം: മന്ത്രിക്കെതിരെ ബിജെപി മാര്‍ച്ച്‌; അതിനെതിരെ യൂത്ത് ലീഗ് മാര്‍ച്ച്, 3.90 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുമ്പള സ്‌കൂള്‍ ബഹുനില കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

കുമ്പള: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിച്ചതാരാണെന്ന ഫ്രീഡം ക്വിസ്സിലെ ചോദ്യവും അതിനെ തുടര്‍ന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന് നേതൃത്വം കൊടുത്ത അധ്യാപകനു നേരെയുണ്ടായ സസ്‌പെന്‍ഷന്‍ നടപടിയും കുമ്പളയില്‍ ജി എസ് ബി എസ് സ്‌കൂള്‍ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എന്‍ ഷംസുദ്ദീനെതിരെ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചിനും അതിനെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ എതിര്‍മാര്‍ച്ചിനും വഴിവെച്ചു. ഇത് കുമ്പളയില്‍ അല്‍പനേരത്തേക്ക് ആശങ്ക വര്‍ദ്ധിപ്പിച്ചു. അംഗസംഖ്യയില്‍ കുറവായിരുന്ന പൊലീസ്, ഇരു …

പാലക്കുന്ന്, ആറാട്ടുകടവിലെ ഒരുമ മനാഫ് അന്തരിച്ചു

കാസര്‍കോട്: പാലക്കുന്ന്, ആറാട്ടുകടവിലെ പരേതരായ മൂസ-റുഖിയ ദമ്പതികളുടെ മകന്‍ ഒരുമ മനാഫ് (46) അന്തരിച്ചു. ഇന്നലെ (ഞായര്‍) രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.ഭാര്യ: സുഹ്റാബി കരിപ്പോടി. മക്കള്‍: നൈനാസ്, മുഹ്സിന്‍. സഹോദരങ്ങള്‍: സിഎച്ച് ആയിഷ, സിഎച്ച് ഖലീല്‍. ഖബറടക്കം കോട്ടിക്കുളം വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.നേരത്തെ പാലക്കുന്നില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്ന മനാഫ് വലിയ സുഹൃത് ബന്ധത്തിന് ഉടമയായിരുന്നു.

കർഷക തിലകത്തിന് അഭിനന്ദനവുമായി നാട്ടുകാർ

കാസർകോട്: സംസ്ഥാന കൃഷി വകുപ്പിൻ്റെ മികച്ച വനിത കർഷകക്കുള്ള കർഷക തിലകം അവാർഡ് നേടിയ പെരിയ കൃഷി ഭവൻ പരിധിയിലെ മീങ്ങോത്ത് കൊച്ചിരവളപ്പിലെ സാവിത്രി നാരായണന് അഭിനന്ദന പ്രവാഹം.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലിയടുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സാവിത്രിയെ വീട്ടിലെത്തി അനുമോദിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആർ കാർത്തികേയൻ ഷാൾ അണിയിച്ചു അനുമോദിച്ചു.പെരിയ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ആർ.എൻ കമലാക്ഷൻ, യൂണിറ്റ് പ്രസിഡണ്ട് മധുസൂദനൻ ഒറുംകുണ്ട്, സെക്രട്ടറി സി രാജേഷ്,ജവഹർ പുരുഷ സംഘം പ്രസിഡൻ്റ് …

കാലിക്കടവിലെ മയക്കുമരുന്നു വേട്ട; സൂത്രധാരന്‍ എറണാകുളത്ത് പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 130 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ സൂത്രധാരന്‍ പിടിയില്‍. എറണാകുളം സ്വദേശിയായ ആബിദ് എന്നയാളാണ് പിടിയിലായത്. ഇയാളെ ചന്തേരയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തും.എറണാകുളം, പെരുമ്പാവൂര്‍, അറക്കപ്പൊടി സ്വദേശികളായ പിഎ അബ്ദുല്‍ സലാം (27), കെഎച്ച് മുഹമ്മദ് ഹുസൈന്‍ (28), പിഎ അബ്ബാസ് (50) എന്നിവരെ ഞായറാഴ്ച രാവിലെ അറസ്റ്റു ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമും ചന്തേര എസ്‌ഐ മനു പി ചെറിയാനും കാലിക്കടവ് ദേശീയപാതയിൽ …

വിദ്യാനഗറിൽ വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന 15കാരിയെയും കുമ്പള, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നു രണ്ടു യുവതികളെയും കുഞ്ഞിനെയും കാണാതായി; പൊലീസ് അന്വേഷണത്തില്‍

കാസര്‍കോട്: മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ ജില്ലയില്‍ കുട്ടി ഉള്‍പ്പെടെ നാലു പേരെ കാണാതായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു 15 കാരിയെ ആണ് കാണാതായത്. ഇന്നലെ (ഞായര്‍) രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടിയെ കാണാതായ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബംബ്രാണയില്‍ നിന്ന് കാജല്‍ (25)എന്ന യുവതിയെയാണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മണിക്ക് …

അപൂര്‍വത്തില്‍ അപൂര്‍വമായ ഒരു കേസ്

നാരായണന്‍ പേരിയ ആ ‘പട്ടിപ്പാട്ട്’ (പെട്ടിപ്പാട്ട് അല്ല, ‘പട്ടിപ്പാട്ട്’പട്ടിയെ വളര്‍ത്തുന്ന പാട്ട്)എഴുതിയ കവിയെയും കൂട്ടുപ്രതിയാക്കുമോ? നായൊരു നല്ല മൃഗം എന്നല്ലേ പാടിയത്! നല്ല മൃഗം. പക്ഷേ, അത് വീട്ടില്‍ കാവല്‍ കിടക്കുന്ന നായയെപ്പറ്റിയാണ്. എന്നാല്‍, ഇവിടെ പ്രതി തെരുവ് നായയാണ് ‘കാവല്‍നായ’അല്ല. കണ്ണൂര്‍ എരുവേശി പഞ്ചായത്തിലെ ഒരു മധ്യവയസ്‌ക്കന്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ്. 2007ല്‍ ആണ് കേസിന് കാരണമായ സംഭവം ഉണ്ടായത്. പത്തൊമ്പത് കൊല്ലം മുമ്പ്. അയാള്‍ക്ക് ഇപ്പോള്‍- ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞപ്പോള്‍ വയസ്സ് …

കൊറക്കോട്ട് 15 കാരനുള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റ കേസ്; 4 പേരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: കാസർകോട്, കൊറക്കോട്ട് 15 വയസുകാരനുള്‍പ്പെടെ ആറു പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ടൗണ്‍ പൊലീസ് നാലു പേരെ അറസ്റ്റു ചെയ്തു. കൊറക്കോട്ടെ ഇമ്രാന്‍, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ശനിയാഴ്ച രാത്രി ഏഴര മണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്താണ് കേസിനാസ്പദമായ സംഭവം. കൊറക്കോട് ബിലാല്‍ മസ്ജിദിനു സമീപത്തെ ജാഫര്‍ സാദിഖ്, അബ്ദുല്‍ കരിം, കെ അബ്ദുല്‍ ഫത്താഹ്, തെരുവത്ത് സിറാമിക്‌സ് റോഡിലെ …

ബഹ്റൈൻ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി ചികിത്സാ സഹായം കൈമാറി

കാസർകോട്: ബഹ്റൈൻ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി മുൻ പ്രവാസിയും തളങ്കര സ്വദേശിയുമായ രോഗിക്ക് ചികിത്സാ സഹായം കൈമാറി. കാസർകോട് മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി എംഎൽഎ ചികിത്സാ സഹായം കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെഎംസിസി എന്നും മുൻപന്തിയിലാണെന്നും, സമൂഹത്തിലെ അർഹരായവരെ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. കെഎംസിസി കാസർകോട് മണ്ഡലം …

സഅദിയ്യ ന്യു വെബ്‌സൈറ്റ് ലോഞ്ചിംഗ്: മന്ത്രി എന്‍ ശംസുദ്ദീന്‍ നാളെ (തിങ്കള്‍)നിര്‍വ്വഹിക്കും

കാസർകോട് : ജാമിഅ സഅദിയ്യുടെ ന്യു വെബ്‌സൈറ്റ് ലോഞ്ചിംഗ് മന്ത്രി എന്‍. ശംസുദ്ദീന്‍ നാളെ 4 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ nനിർവഹിക്കും .പ്രസിഡന്റ് സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ, അഡ്വ. നീലകണ്ഠന്‍ എം.എല്‍.എ, മുഖ്യാതിഥികളാവും. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ.പി അബ്ദുല്ല മുസ് ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. മുന്‍ മന്ത്രി സി.ടി അഹ്‌മദലി, കെ.കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെപി ഹുസൈന്‍ സഅദി …

കാർമൽ പെന്തക്കോസ്ത് ചർച്ച് കൺവെൻഷൻ രണ്ടാം ദിവസം; ദൈവത്തിന്റെ ശാസന നമ്മെ തകർക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാൻ പാസ്റ്റർ റെജി മാത്യു

പി പി ചെറിയാൻ മെസ്‌ക്വിറ്റ് (ടെക്സസ്):ദൈവത്തിന്റെ ശാസന നമ്മെ തകർക്കാനല്ല, മറിച്ച് മാനസാന്തരത്തിലേക്കും വീണ്ടെടുപ്പിലേക്കും നയിക്കാനാണെന്നു പാസ്റ്റർ റെജി മാത്യു പറഞ്ഞു . കാർമൽ പെന്തക്കോസ്ത് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന കൺവെൻഷന്റെ രണ്ടാം ദിന യോഗങ്ങൾ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ പൂർത്തിയായി. വെളിപ്പാട് പുസ്തകത്തിലെ ലവോദിക്കാ സഭയോടുള്ള സന്ദേശത്തെ ആസ്പദമാക്കി “ഞാൻ സ്നേഹിക്കുന്നവരെയൊക്കെയും ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു” എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സുവിശേഷങ്ങളിൽ ബീജമായും ലേഖനങ്ങളിൽ ഉപദേശമായും വെളിപ്പെടുന്ന ക്രിസ്തു, വെളിപ്പാട് പുസ്തകത്തിൽ മഹത്വത്തോടെ മടങ്ങിവരുന്ന …

സഹകരണ മേഖലയില്‍ ആദ്യം: കുമ്പള ജില്ലാ സഹകരണാശുപത്രി സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഉദ്ഘാടനം മന്ത്രി എന്‍ ഷംസുദ്ദീന്‍; 10ന്

കുമ്പള: സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യ സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ 10ന് രാവിലെ 10.30ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ ആധ്യക്ഷ്യം വഹിക്കും.കാര്‍, സ്‌കൂട്ടര്‍, ഓട്ടോറിക്ഷ എന്നിവ ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെ ജില്ലാ സഹകരണ ആശുപത്രിയുടെ ചെങ്കള, മുള്ളേരിയ ആശുപത്രികളിലും സോളാര്‍ ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ വാട്ടര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍; 22കാരന്‍ അറസ്റ്റില്‍, മൊബൈല്‍ ഫോണില്‍ അഞ്ഞൂറിലേറെ പീഡന ദൃശ്യങ്ങള്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത 22 കാരന്‍ അറസ്റ്റില്‍. റൈസിംഗ്പുര സ്വദേശിയായ ചേതന്‍ പ്രകാശ് കോലി എന്നയാളെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്. 2022 മുതല്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ പണം നല്‍കി പ്രലോഭിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കി വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി, ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് പറയുന്നു.പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. ഫോണില്‍ 500 …

തദ്ദേശ സ്ഥാപന ഫണ്ട് വിഹിതം: ഇടതു സമരം അപഹാസ്യം : എ അബ്ദുൾ റഹ്മാൻ

കാസർകോട്:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചുവെന്ന് ആക്ഷേപിച്ച് എൽ ഡി എഫ് നടത്തിയ സമരം തെരഞ്ഞെടുപ്പു പരാജയത്തിന്റെ ജാള്യത മറക്കാനും സമരത്തിനായുള്ള വിഷയ ദാരിദ്ര്യം കൊണ്ടുമാണെന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പ്രസ്താവിച്ചു. കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ദയാവധത്തിന്വിട്ടുകൊടുത്തവരാണ് ഇടത് പക്ഷമെന്നവസ്തുത ജനങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സർക്കാർ കോവിഡിന്റെ പേരും പറഞ്ഞ് അഞ്ചു വർഷത്തിൽ മൊത്തം …