ആൺസുഹൃത്തുമായി സംസാരിച്ചു; ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ ആക്രമിച്ചു

തലശേരി: ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതി ആണ്‍സുഹൃത്തുമായി സംസാരിച്ചതിന് സഹോദരന്‍ അക്രമിച്ചതായി പരാതി. ചമ്പാട് ഷംനിസ മന്‍സിലില്‍ വി.പി.കെ.ഷംനിസ (33)യുടെ പരാതിയില്‍ സഹോദരന്‍ ഷാജിറിന് എതിരെ പൊലീസ് കേസെടുത്തു. ഇന്നലെ (വെള്ളി) ഉച്ചക്ക് 2.10മണിയോടെ തലശേരി സെന്റിനറി പാര്‍ക്കിലാണ് സംഭവം.സുഹൃത്ത് സാജനുമായി സംസാരിച്ചുകൊണ്ടിരിക്കെ ഷാജിര്‍ സ്ഥലത്തെത്തുകയും മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി എറിഞ്ഞുപൊളിക്കുകയും മുഖത്തും ചെവിക്കും മുക്കിനും അടിക്കുകയും ചെയ്തുവെന്നാണ് പരാതി.

തെക്കില്‍, പുത്തരിയടുക്കത്ത് പൊലീസിനു നേരെ അക്രമം; സംഭവം അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള യുവതിയുടെ സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, യുവതിക്കും പരിക്ക്

കാസര്‍കോട്: അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ട് യുവതി പൊലീസിന്റെ ഇ ആര്‍ എസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് അയച്ച സന്ദേശത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ പൊലീസുകാരെ ആക്രമിച്ചതായി പരാതി. മേല്‍പ്പറമ്പ് എസ് ഐ യു ഷൈജു(35)ന്റെ പരാതിയില്‍ കണ്ടാല്‍ അറായാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളില്‍ രണ്ടുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ (വെള്ളി) രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. എസ് ഐ യും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നടിനിടിയിലാണ് തന്നെ തട്ടികൊണ്ടുപോകുന്നതായും അടിയന്തര സഹായം ലഭ്യമാക്കണമെന്നുംഅഭ്യര്‍ത്ഥിച്ച് കൊണ്ട് ഒരു യുവതിയുടെ സന്ദേശം പൊലീസ് …

നാടക് ജില്ലാ സമ്മേളനം; കാറഡുക്കയില്‍ മേക്കപ്പ് വര്‍ക്ക് ഷോപ്പ് തുടങ്ങി

കാസര്‍കോട്: നാടക് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കാടകം മേഖല സംഘടിപ്പിച്ച മേക്കപ്പ് വര്‍ക്ക് ഷോപ്പ് കാറഡുക്ക ജി വി എച്ച് എസ് എസില്‍ ആരംഭിച്ചു.ഹെഡ്മാസ്റ്റര്‍ ബി എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു.വര്‍ക്ക് ഷോപ്പിന് സുരേഷ് പണിക്കര്‍, വിനു നാരായണന്‍, കെ.പി.ജ്യോതി ചന്ദ്രന്‍ നേതൃത്വം നല്‍കി.പ്രശസ്ത ചിത്രകാരന്‍ കെ പി വത്സരാജിന്റെ സ്മരണക്കായി നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ സചീന്ദ്രന്‍ കാറഡുക്ക, ദേവദത്തന്‍, ഐഷിന്‍ ഫാത്തിമകരുക്കള്‍ സംബന്ധിച്ചു.മധു ബേഡകത്തിന്റെ എകാഭിനയവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നൃത്താവതരണം, ഗാനാലാപനം …

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആള്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഇപ്പോള്‍ വരാമെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ മാവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള, പാടി ശ്രീനിലയത്തിലെപി.കെ. കോരന്‍ വെളിച്ചപ്പാടൻ (73) ആണ് മരിച്ചത്. ഇന്നലെ (വെള്ളി) രാത്രി എട്ടരമണിയോടെയാണ് സംഭവം. ഇപ്പോൾ വരാമെന്നു പറഞ്ഞ് ഇറങ്ങിയ കോരനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് തെരഞ്ഞപ്പോഴാണ് വീട്ടിനു സമീപത്തെ മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി വി നാരായണി. മക്കള്‍: ടി കെ രാജേഷ്, …

വയോധിക തനിച്ച് താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച; രണ്ടു പവനും അരലക്ഷം രൂപയും നഷ്ടപ്പെട്ടു

കാസര്‍കോട്: വയോധിക തനിച്ചു താമസിക്കുന്ന വീടു കുത്തിത്തുറന്ന് രണ്ടു പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കവര്‍ച്ച ചെയ്തു. എന്‍മകജെ, ഷേണി, ഏല്‍ക്കാന, ബാലഗുളി യിലെ പാര്‍വ്വതി(73)യുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് കവർച്ച നടന്നത്. മകള്‍ നീലേശ്വരത്ത് ഡോക്ടറാണ്.വീട്ടിൽ മറ്റാരും ഇല്ലാത്തതിനാല്‍ വൈകുന്നേരം വീടുപൂട്ടി സമീപത്തുള്ള കുടുംബ വീട്ടിലാണ് പാര്‍വ്വതി ഉറങ്ങാന്‍ പോകാറ് . കഴിഞ്ഞ ദിവസം തറവാട് വീട്ടിൽ പോയി രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീട്ടിനു അകത്ത് …

ഉപ്പളയില്‍ കടലില്‍ മുങ്ങി മരിച്ചത് തെയ്യം കലാകാരന്‍; മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

കാസര്‍കോട്: ഉപ്പള, ഐല കടപ്പുറത്ത് കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. തെയ്യം കലാകാരനും ഉപ്പള, മുളിഞ്ച, മഹാനഗര്‍ സ്വദേശിയുമായ തിമ്മപ്പ (60) ആണ് മരിച്ചത്. മംഗല്‍പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് ഐല കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ കോസ്റ്റല്‍ പൊലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് തിമ്മപ്പയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ പരാതിയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പതിവ് പോലെ വീട്ടില്‍ നിന്നു ഉപ്പളയിലേക്ക് പോയ തിമ്മപ്പ …

ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടി, അംഗഡിപ്പദവിലെ പഴയ ഇരുനില വീട്ടിനകത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നോര്‍ത്ത് കര്‍ണാടക, ഹൊസപ്പേട്ട, ലിംഗനായിക്കന ഹള്ളിയിലെ പരേതനായ പീര നായികിന്റെ മകന്‍ രമേശ (38)യാണ് മരിച്ചത്. ഇന്നലെ (വെള്ളി) രാത്രിയോടെ അംഗ ഡിപ്പദവിൽ നരസിംഹ മൂര്‍ത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള പഴയ ഇരുനില വീടിന്റെ അടുക്കളയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസ്തുത വീട്ടില്‍ വാടകക്ക് താമസിക്കുന്ന കൃഷ്ണപ്പയാണ് മൃതദേഹം ആദ്യം കണ്ടത്. …

മഞ്ചേശ്വരം, ഹൊസങ്കടിയിൽ യുവാവ് കൊല്ലപ്പെട്ടു

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടിയിൽ യുവാവ് കൊല്ലപ്പെട്ടു. കർണാടക സ്വദേശിയായ രമേശ് (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് (വെള്ളി) രാത്രി ഏഴേമുക്കാൽ മണിയോടെ ഹൊസങ്കടിയിലെ ഒരു പഴയ വീട്ടിൽ തല ചിതറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകത്തിനു പിന്നിലെന്നു കരുതുന്ന രണ്ടു പേർ സ്ഥലത്തു നിന്നു മുങ്ങി . വിവരമറിഞ്ഞ് ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

പരപ്പയില്‍ ബസ് സ്റ്റാന്റെന്ന സ്വപ്‌നത്തിനു ഇനിയും ചുറകുമുളച്ചില്ല; ബസുകള്‍ റോഡരുകില്‍ നിര്‍ത്തിയിടുന്നതിനെതിരെ ഒരു കൂട്ടം വ്യാപാരികള്‍; എതിര്‍പ്പുമായി ബസ് ജീവനക്കാര്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ സിരാകേന്ദ്രവും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ പരപ്പ ടൗണില്‍ ബസ് സ്റ്റാന്റ് എന്ന സ്വപ്‌നത്തിനു ഇനിയും ചിറകു മുളച്ചില്ല. കാലാകാലങ്ങളായി റോഡരുകില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിനെതിരെ ഒരു കൂട്ടം വ്യാപാരികള്‍ രംഗത്തു വന്നതോടെ ബസ് ജീവനക്കാരുടെ പ്രതിഷേധം ഉയരുന്നു. ബസ് സ്റ്റാന്റ് നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാവുന്നു. മലയോരത്തെ പ്രമുഖ ടൗണായ പരപ്പയിലേയ്ക്ക് 1965ല്‍ ആണ് നിലേശ്വരത്ത് നിന്നു ആദ്യത്തെ സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിച്ചത്. അന്ന് പരപ്പയില്‍ രണ്ടോളം കടകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചെമ്മണ്‍ റോഡിലൂടെയാണ് …

ആദൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സഞ്ജീവ ആള്‍വ അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, ആദൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹൊസമന സഞ്ജീവ ആള്‍വ (80) അന്തരിച്ചു. പ്രമുഖ കര്‍ഷകനും ആധ്യാത്മിക പ്രവര്‍ത്തകനുമായിരുന്നു. മല്ലാവരം പഞ്ചലിംഗേശ്വര ക്ഷേത്ര ഭജന സമിതിയില്‍ സജീവമായിരുന്നു.ഭാര്യ: വാസന്തി ആള്‍വ. മക്കള്‍: കവിത, സരിത, നമിത. മരുമക്കള്‍: നവീന്‍ റൈ, അനൂപ് ഷെട്ടി, ഹരീഷ് റൈ. സഹോദരങ്ങള്‍: ജനാര്‍ദ്ദന ആള്‍വ, സാംബവി, പത്മാവതി, ഭാഗീരഥി, പുഷ്പാവതി .

കാൽ മുറിച്ചു മാറ്റിയ രോഗിക്ക് സാന്ത്വനം; ആയിഷാ മസ്ജിദ് ചാരിറ്റി കെയർ പദ്ധതിക്ക് തുടക്കമായി

കാസർകോട് : കാൽ മുറിച്ചു മാറ്റിയ ഡയാലിസ് രോഗിക്ക് വീൽചെയർ നൽകി. ആയിഷാ മസ്ജിദ് ചാരിറ്റി കെയർ പദ്ധതിക്ക് തുടക്കമായി.കുന്നിൽ ആയിഷാ മസ്ജിദ് ചാരിറ്റി കെയറിന് കീഴിൽ നടപ്പിലാക്കുന്ന, രോഗികൾക്കുള്ള സഹായ ഉപകരണത്തിന്റെ ഉദ്ഘാടനം കല്ലട്ര മാഹിൻ ഹാജി ചാരിറ്റി കമ്മിറ്റിയുടെ അമരക്കാരായ ഗഫൂർ ഹാജി. കബീർ ഹാജി എന്നിവർക്ക് കൈമാറി നിർവഹിച്ചു.സിദ്ധീക്ക് ബേക്കൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് മൗലവി പ്രാർത്ഥന നടത്തി. മാഹിൻ കുന്നിൽ പദ്ധതിയെ വിഷദീകരിച്ചു. മാഹിൻ കേളോട്ട്, ടി എം ഇഖ്ബാൽ, വാർഡ് …

കൂഡ്‌ലൂ, കേളുഗുഡ്ഡെയിലെ എ.യു ഹരീന്ദ്രനാഥ് അന്തരിച്ചു

കാസര്‍കോട്: കൂഡ്‌ലു, കേളുഗുഡ്ഡെയിലെ എ.യു ഹരീന്ദ്രനാഥ് (66) അന്തരിച്ചു. ഭാര്യ: വസന്തി. മക്കള്‍: കൃഷ്ണപ്രസാദ്, ശിവപ്രസാദ്, ചൈത്ര. മരുമക്കള്‍: പൂര്‍ണിമ, നവ്യശ്രീ, ശിവപ്രസാദ്. സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍, ജഗദീഷ, സരോജ, വിജയലക്ഷ്മി, ആശ, പരേതയായ സബിത.

കോര്‍ദെബ്ബു ദൈവസ്ഥാനത്ത് വന്‍ കവര്‍ച്ച; വെള്ളി നിര്‍മ്മിത മുഖാവരണവും സ്വര്‍ണ്ണപതക്കവും നഷ്ടപ്പെട്ടു

മംഗ്‌ളൂരു: മുല്‍ക്കി, കില്‍പ്പാടിയിലെ പ്രശസ്തമായ കോര്‍ദെബ്ബു ദേവസ്ഥാനത്ത് വന്‍ കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ വെള്ളി നിര്‍മ്മിത മുഖാവരണം, സ്വര്‍ണ്ണപതക്കം, വെള്ളി കെട്ടിയ വാളുകള്‍ എന്നിവ കവർച്ച ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് കവര്‍ച്ച നടന്നത്. ശാന്തിക്കാരന്‍ പുലര്‍ച്ചെ വിളയ്ക്കു വെക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൊലീസ് ദേവസ്ഥാനത്തെത്തി അന്വേഷണം ആരംഭിച്ചു.

13കാരി മൂന്നു മാസം ഗര്‍ഭിണി; പിതാവും മാതൃസഹോദര പുത്രനും പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: പിതാവിന്റെയും മാതൃസഹോദരന്റെ മകന്റെയും പീഡനത്തിന് ഇരയായ 13കാരി മൂന്നു മാസം ഗര്‍ഭിണി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നു വ്യക്തമായത്.

കക്കൂസ് മാലിന്യം പൊതുസ്ഥലത്തെ തോട്ടില്‍ തള്ളി; നാട്ടുകാരുടെയും കൗണ്‍സിലറുടെയും നേതൃത്വത്തില്‍ മാലിന്യം തിരികെ വാരിപ്പിച്ചു; സംഭവം കാസര്‍കോട്, അണങ്കൂരില്‍

കാസര്‍കോട്: രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം വാഹനത്തില്‍ കയറ്റി കൊണ്ടുവന്ന പൊതു സ്ഥലത്തെ തോട്ടില്‍ തള്ളി. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ എടുപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് നഗരസഭയിലെ അണങ്കൂർ,കാപ്പിവളപ്പ് റോഡരുകിലെ ചെറിയ തോട്ടിലേക്കാണ് മാലിന്യങ്ങള്‍ തള്ളിയത് .ഇതോടെ പരിസരത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കക്കൂസ് മാലിന്യങ്ങള്‍ തോട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാലിന്യം …

സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: സ്‌കൂളിലേയ്ക്ക് പോയ 13 കാരനെ കാണാതായതായി പരാതി. കൊടല മുഗറു വാണി വിജയ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് കാണാതായത്. ഇന്നലെ (വ്യാഴം) പതിവുപോലെ സ്‌കൂളിലേയ്ക്ക് പോയതായിരുന്നു. വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴിയില്‍ വൈകുന്നേരം 4.50 മണിക്കു ശേഷം കാണാതാവുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയെ മംഗ്ളൂരുവിൽ കണ്ടെത്തി.

വ്യാപാരിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമം; 16 കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം, മിയാപ്പദവ്, ബട്ടിപ്പദവില്‍ വ്യാപാരിയെ പട്ടാപ്പകല്‍ കടയില്‍ കയറി വെടി വച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മിയാപ്പദവിലെ റഹീമി(32)നെയാണ് ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പി അശോക് അച്യുത് എന്നിവരുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തത്. റഹിമിനെതിരെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 16ല്‍പ്പരം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കുളൂര്‍, ചിഗുര്‍പദെ കുന്നില്‍ ഹൗസില്‍ മുഹമ്മദ് സഫ് വാന്‍ …

പരപ്പ, ബിരിക്കുളം സ്വദേശിനിയായ നഴ്‌സ് റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ സ്വദേശിനിയായ നഴ്‌സിനെ സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളത്തെ രതീഷിന്റെ ഭാര്യ ചിപ്പി (36)ആണ് നദീമിലെ താമസ സ്ഥലത്ത് മരിച്ചത്. മൂന്നു വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്.ചിപ്പിയുടെ മരണ വിവരമറിഞ്ഞ് സൗത്ത് ആഫ്രിക്കയില്‍ പ്രവാസിയായ ഭര്‍ത്താവ് രതീഷ് നാട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. പരേതനായ കരിപ്പാടകത്ത് മധു-സീത ദമ്പതികളുടെ മകളാണ്. മക്കള്‍: …