കാനത്തൂര്‍: വയോജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി സര്‍വ്വോദയ വായനശാലയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്താന്‍ പരസ്പരം പ്രത്യേക ഭരണ സമിതിയോഗം തീരുമാനിച്ചു. പകല്‍ വീടുകള്‍, വൈകുന്നേരങ്ങളില്‍ വായനശാലയില്‍ വെച്ച് പുസ്തകാസ്വാദനം, ചര്‍ച്ചകള്‍, തലമറകളുടെ സംഗമം ,സ്കൂള്‍ – കോളേജ് കുട്ടികളുമായി കാനത്തൂരിന്‍റെ ചരിത്രവും അനുഭവവും പങ്കുവെക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പരസ്പരം പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ജ്യോതികുമാരി ഉദ്ഘാടനം ചെയ്തു.
മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി കെ പുഷ്പ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്‍റ് ടി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, മുളിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി ഗോപിനാഥന്‍ നായര്‍, വൈസ് പ്രസിഡന്‍റ് കെ പി ബാലചന്ദ്രന്‍ നായര്‍, ഇ മണികണ്ഠന്‍, എം രാഘവന്‍ നായര്‍, കെ കൃഷ്ണന്‍ നായര്‍, സി അശോക് കുമാര്‍, കെ സുധാകരന്‍ ,ഇ അനന്തന്‍ ചേടിക്കാല്‍ പ്രസംഗിച്ചു.







